വായ്പുണ്ണ് വരുന്നത് ഒഴിവാക്കാം. ഇടയ്ക്കിടയ്ക്ക് വായ്പ്പുണ്ണ് വരുന്നത് ഒഴിവാക്കാൻ

ചെറിയ കുട്ടികളിലായാലും ഏത് പ്രായക്കാരിൽ ആയാലും വായ്പുണ്ണ് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു. മാത്രമല്ല നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റാതിരിക്കുകയും എരിവോ പുളിയോ അവിടെ തട്ടുമ്പോൾ അസഹ്യമായ നീറ്റലും പുകച്ചിലും വേദനയും ഉണ്ടാകുന്നു . സാധാരണഗതിയിൽ വന്ന ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വായ്പുണ്ണ് മാറാം. എന്നാൽ ഇത് മൂന്നാഴ്ച നീണ്ട്നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കേണ്ടതാണ്. വായ്പുണ്ണ് ഉണ്ടാകാനുള്ള പ്രധാന കാരണം.

ചുണ്ട് കടിച്ചു അതല്ലെങ്കിൽ പല്ല് തേക്കുമ്പോൾ ബ്രഷ് ഒക്കെ തട്ടുന്നതാണ് . ഇത് വായിക്കകത്തുള്ള സോഫ്റ്റ് ആയ മ്യൂക്കസ് മെമ്പ്രൈനെ തട്ടുന്നു . ആ സമയത്ത് അവിടെ ഒരു ഇൻഫ്ളമേഷനാണ് നടക്കുന്നത് . അവിടെ ബാക്ടീരിയകൾ വരുകയും അങ്ങനെയാണ് വായ്പുണ്ണ് വരുന്നത് . പിന്നെ ഉണ്ടാവുന്നത് പല അസുഖങ്ങൾ കാരണമാണ് ഇതിൽ പ്രധാനമായും ഡയബറ്റിക്സ് കാരണമാണ് ഉണ്ടാകുന്നത് . റെസ്പിറേറ്ററി അസുഖങ്ങൾ ഒരുപാട് നാളായിട്ടുള്ളവർക്കും വായ്പ്പുണ്ണ് കാണാറുണ്ട് . അൾസർ ഉണ്ടെങ്കിലും വായ്പുണ്ണ് വരാനുള്ള ചാൻസ് കൂടുതലാണ് .

പുകവലി നന്നായിട്ടുണ്ടെങ്കിൽ മദ്യപാനം ഉണ്ടെങ്കിൽ പാൻ പരാഗ് , ഹാൻസ് പോലുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കിലും വായ്പുണ്ണ് വരാം. ആർട്ടിഫിഷൽ പല്ല് വയ്ക്കുന്നവരാണെങ്കിലും ആ പല്ല് മ്യൂക്കസ് മെമ്ബ്രയിനിൽ തട്ടി വായ്പുണ്ണ് വരാൻ ഇടയുണ്ട്. കുട്ടികൾ ഇപ്പോൾ പ്രധാനമായും കാണുന്നതാണ് വിറ്റാമിനുകളുടെ കുറവ് മൂലം ഉണ്ടാകുന്നത് . വിറ്റാമിൻ സി കൂടുതൽ അടങ്ങിയ പഴവര്ഗങ്ങൾ ഒരു ദിവസം തന്നെ ധാരാളമായി കഴിക്കുമ്പോൾ വായ്പുണ്ണ് വരാം. വിറ്റാമിൻസ് കൂടുതലായും ഉൾപ്പെടുത്തിയാൽ വായ്പുണ്ണ് മാറ്റാൻ പറ്റും.

ഇലക്കറികൾ , നോൺ വെജ് , തൈര് , മറ്റു പ്രൊബിയോട്ടിക്‌സ്, വൈൻ എന്നിവ കഴിച്ചാൽ വായ്പുണ്ണ് മാറ്റാം. നല്ലവണ്ണം ഉറങ്ങുക, രണ്ടു നേരം പല്ല് ബ്രഷ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. നല്ല രീതിയിൽ പോസ്റ്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വായ്പുണ്ണ് വരുന്നത് ഒഴിവാക്കാൻ പറ്റും. കൂടുതൽ വിശദമായ വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക.

×