അടുക്കളയിലെ അശ്രദ്ധ പലപ്പോഴും ക്യാൻസറിന് കാരണമായേക്കാം…

കേൾക്കുമ്പോൾ തന്നെ വളരെയധികം പേടി തോന്നിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ. എന്നാൽ നമ്മുടെ സമൂഹത്തിൽ ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. മുതിർന്നവരും കുട്ടികളിലും കാൻസർ കണ്ടുവരുന്നുണ്ട്. ഓരോ തരം ക്യാൻസറിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. എന്നാൽ ഇവക്ക് ചില പൊതുവായ രോഗലക്ഷണങ്ങളും ഉണ്ട്. എന്താണ് കാരണം എന്ന് മനസ്സിലാക്കാൻ പറ്റാതെ അത് കഠിനമായ പനി അനുഭവപ്പെടൽ ക്യാൻസറിന്റെ ഒരു പൊതുവായ ലക്ഷണമാണ്.

അതുപോലെതന്നെ ഡയറ്റോ എക്സസൈസ് ഒന്നും എടുക്കാതെ തന്നെ അനിയന്ത്രിതമായി പെട്ടെന്ന് ശരീരഭാരം കുറയുക. ഭക്ഷണത്തോടുള്ള വിരക്തി എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായുള്ള തോന്നൽ തുടങ്ങിയവയെല്ലാം ക്യാൻസറിന്റെ പൊതുവായ ലക്ഷണങ്ങളാണ്. അതുപോലെതന്നെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി നമുക്കുണ്ടാകുന്ന കഴലകളിൽ മുഴകൾ ഉണ്ടാകുന്നതും ക്യാൻസറിന്റെ ലക്ഷണമാണ്. ഓരോതരം ക്യാൻസറിനും പലതരത്തിലുള്ള രോഗലക്ഷണങ്ങളാണ് ഉണ്ടാവുക. ഇവ മനസ്സിലാക്കി തുടക്കത്തിൽ തന്നെ.

ചികിത്സിക്കുകയാണെങ്കിൽ ക്യാൻസർ രോഗത്തെ പൂർണ്ണമായും നമ്മുടെ ശരീരത്തിൽ നിന്നും മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും. ഒരു കൂട്ടം കോശങ്ങൾ അനിയന്ത്രിതമായി വർദ്ധിച്ചു വരുന്നതിനെയാണ് ക്യാൻസർ എന്ന് പറയുന്നത്. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഒരു ബയോപ്സി ടെസ്റ്റ് അല്ലെങ്കിൽ എസ് എൻ എ സി ടെസ്റ്റ് ചെയ്യുന്നത് വഴി രോഗം നിർണയിക്കാൻ സാധിക്കും. പൊതുവേ സ്ത്രീകളിൽ ധാരാളമായി കണ്ടുവരുന്നതാണ് മാറിടങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ. പലപ്പോഴും അവർ അത് പുറത്ത് പറയാൻ മടിക്കുന്നു .

അതിനാൽ തന്നെ വേണ്ട സമയത്ത് ഇതിന് ചികിത്സ ലഭിക്കാറില്ല. മാറിടങ്ങളിൽ എന്തെങ്കിലും അസ്വാഭാവികതയോ മുഴകളോ കാണുമ്പോൾ തന്നെ ഡോക്ടറെ കണ്ട് സംശയം തീർക്കേണ്ടതാണ്. അതുപോലെതന്നെ പലതരത്തിലുള്ള ബ്ലീഡിങ്ങുകളും ഉണ്ടാകാറുണ്ട്. ചിലരിൽ മൂക്കിൽ നിന്നും രക്തം വരുന്നതും അതുപോലെതന്നെ ചിലരിൽ ചുമച്ചു തുപ്പുമ്പോൾ അതിൽ രക്തം ഉണ്ടാകുന്നതും കാണാറുണ്ട്. ഇതുകൂടാതെ മലത്തിലൂടെ ഉണ്ടാകുന്ന ബ്ലീഡിങ്, സ്ത്രീകളിൽ ആർത്തവം അല്ലാതെ കണ്ടുവരുന്ന ബ്ലീഡിങ് തുടങ്ങിയതവ എല്ലാം ക്യാൻസറിന്റെ.

ലക്ഷണങ്ങളാണ്. അതുപോലെതന്നെ ക്യാൻസർ രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ ക്ഷീണം തളർച്ച തലവേദന തുടങ്ങിയവയും ഡിപ്രഷൻ ആൻസൈറ്റി തുടങ്ങിയവയും തുടക്ക ലക്ഷണങ്ങളായി കണ്ടുവരുന്നു. ക്യാൻസർ എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടുന്നതിന് ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മളിൽ ഉള്ള ദുശീലങ്ങൾ ഒഴിവാക്കുക എന്നത്. മദ്യപാനവും പുകവലിയും ഒഴിവാക്കുന്നത് ഒരു പരിധിവരെ കാൻസറിനെ തടയും. മൈദ കൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങളും റെഡ് മീറ്റും പൂർണ്ണമായും നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം. അതുപോലെതന്നെയാണ് ധാരാളമായി മധുരം അടങ്ങിയിട്ടുള്ള പലഹാരങ്ങളും. അതിനാൽ പ്രധാനമായും ഭക്ഷണത്തിൽ ധാരാളം ആയി ഇലക്കറികളും പച്ചക്കറികളും മധുരം കുറഞ്ഞ പഴവർഗങ്ങളും ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.

×