വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ നീക്കം ചെയ്യാൻ ഇതാ ഒരു മാർഗ്ഗം.

പലർക്കും കണ്ടുവരുന്ന ഒരു അസുഖമാണ് കിഡ്നി അല്ലെങ്കിൽ വൃക്കയിൽ ഉണ്ടാകുന്ന കല്ല്. ഇതിനെ നീക്കം ചെയ്യുന്നതിനായി പണ്ടുകാലം മുതൽക്കേ ചെയ്തുവരുന്ന ഒരു കാര്യമാണ് സർജറി. സർജറിയിലൂടെ കല്ല് നീക്കം ചെയ്യുകയും തുടർന്ന് മൂന്നു മുതൽ ആറുമാസം വരെ റസ്റ്റ് എടുക്കുകയും വേണം. കൂടാതെ രോഗിക്കു കൂടുതൽ രക്തം ആവശ്യമായി വരികയും കിഡ്നിയിൽ വലിയ മുറിവുകൾ ഉള്ള കാരണം ആറുമാസം വരെ ഭാരപ്പെട്ട ജോലികൾ ഒന്നും ചെയ്യാൻ സാധിക്കാതെ ആവുകയും ചെയ്യുന്നു. ഓപ്പൺ സർജറിയിലുള്ള ഇത്തരം ബുദ്ധിമുട്ടുകൾ.

ഒഴിവാക്കുന്നതിനുവേണ്ടി ടെക്നോളജി പുതിയത് കണ്ടു പിടിച്ചതാണ് കീഹോൾ സർജറി. ശരീരത്തിന്റെ പുറകിലൂടെയോ അല്ലെങ്കിൽ മുൻവശത്ത് കൂടെയോ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കല്ലുകളെ പൊടിച്ചു കളയുന്നതിനുള്ള സജ്ജീകരണം ആയിരുന്നു ചെയ്തിരുന്നത്. എന്നാൽ ഈ കീഹോൾ സർജറിക്കും ചില പരിമിതികൾ ഉണ്ടായിരുന്നു. കിഡ്നിയിൽ വലിയ ദ്വാരങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട് അവ ഉണങ്ങാൻ സമയമെടുക്കുകയും റസ്റ്റ് എടുക്കേണ്ട കാലയളവ് വർദ്ധിക്കുകയും ചെയ്തതിനാൽ കീഹോൾ സർജറിയിൽ പുതിയ പരിഷ്കരണമായി കീഹോൾ.

ദ്വാരത്തിന്റെ വലിപ്പം കുറച്ചു. എന്നാൽ ഈ ചെറിയ ദ്വാരത്തിലൂടെ വലിയ കല്ലുകളെ പൊടിച്ചു കളയുവാൻ വളരെയധികം പ്രയാസകരമായിരുന്നു. ഇനിയെന്ത് എന്ന് ചോദിച്ചു നിന്നും പുതിയ ടെക്നോളജി കണ്ടുപിടിക്കാൻ കാരണമായി. അങ്ങനെ റിട്രോഗ്രേഡ് ഇന്ട്രേരേണൽ സർജറി (RIRS) കണ്ടുപിടിച്ചു. ഇത് ഒരു ലേസർ ട്രീറ്റ്മെന്റ് ആണ്. കിഡ്നിയിലെ കല്ല് പൊടിച്ചു കളയുന്നതിന് വേണ്ടിയുള്ള ലേസർ ശരീരത്തിന് അകത്തേക്ക് കടത്തിവിടുകയാണ് ഈ ചികിത്സാരീതിയിൽ ചെയ്യുന്നത്. ഈ ഉപകരണം വളരെയധികം ഫ്ലെക്സിബിൾ ആണ്.

അതിനാൽ തന്നെ കിഡ്നിയുടെ എല്ലാ ഭാഗങ്ങളും വ്യക്തമായി കാണുന്നതിനും പരിശോധിക്കാനും ഇത് സാധിക്കും. രോഗിയുടെ മൂത്രധാരയിലൂടെ ഇത് കടത്തിവിട്ടാണ് വൃക്കയിലെ കല്ല് പൊടിച്ചു കളയുന്നത്. അതിനുശേഷം മറ്റൊരു ഉപകരണം കടത്തിവിട്ട് പൊടിച്ച കല്ലിനെ നീക്കം ചെയ്യുവാനും സാധിക്കും. ഈ ചികിത്സാരീതിയുടെ പ്രത്യേകത എന്ന് പറയുന്നത് ഇതിന് യാതൊരു തരത്തിലുള്ള മുറിവുകളോ ബ്ലീഡിങ്.

ഉണ്ടാകുന്നില്ല. അതിനാൽ തന്നെ സാധാരണഗതിയിൽ റസ്റ്റ് എടുക്കേണ്ട ആവശ്യവും കുറവാണ്. എന്നാൽ ചിലരിൽ വൃക്കയിലേക്ക് ഈ ഉപകരണം കടത്തിവിടുന്നതിന് പ്രയാസം ഉണ്ടായേക്കാം. അത്തരം സാഹചര്യത്തിൽ രണ്ടാഴ്ച മുന്നേ സ്റ്റാൻഡ് ഇട്ടു വയ്ക്കുകയും തുടർന്ന് രണ്ടായിരത്തിക്ക് ശേഷം എൻഡോസ്കോപ്പി ചെയ്യുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×