ജീവിതശൈലി രോഗങ്ങളാൽ പ്രയാസപ്പെടുന്ന ഒട്ടനവധി പേര് നമുക്കിടയിലുണ്ട്. ജീവിതശൈലിയും ഭക്ഷണരീതിയും കൊണ്ട് ഉണ്ടാകുന്ന പല അസുഖങ്ങളും ഭാവിയിൽ മറ്റേതെങ്കിലും തരത്തിലുള്ള മാരക രോഗങ്ങൾക്ക് കാരണമായേക്കാം. അതിനാൽ തന്നെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ നമ്മൾ വളരെയധികം ശ്രദ്ധിക്കണം. പ്രായഭേദമില്ലാതെ എല്ലാവരിലും ഇന്ന് കൊളസ്ട്രോൾ കണ്ടുവരുന്നുണ്ട്. കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഹാർട്ടറ്റാക്ക് പോലെയുള്ള മാരക അസുഖങ്ങൾക്ക് കാരണമാകുന്നു.
എന്നാൽ നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഹോർമോണുകളെ ഉത്പാദിപ്പിക്കാൻ കൊളസ്ട്രോൾ ആവശ്യമാണ്. നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടുതരം കൊളസ്ട്രോൾ ഉണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. അതാണ് എച്ച്ഡിഎല്ലും എൽഡിഎല്ലും. ഇതിൽ എച്ച്ഡിഎൽ എന്ന് പറയുന്നത് നല്ല കൊളസ്ട്രോൾ ആണ്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതാണ്. എന്നാൽ എൽഡിഎൽ ആണ് ചീത്ത കൊളസ്ട്രോൾ. ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം.
തടസ്സപ്പെടുത്തുന്നു. ഇത് മൂലം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തപ്രവാഹം നടക്കാതെ വരികയും ശരീര അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു. കൊളസ്ട്രോൾ കൂടുതലുള്ള ആളുകളിൽ ശരീരം പല ലക്ഷണങ്ങളും ഉണ്ടാകും. പ്രധാനമായും നെഞ്ചു വേദനയാണ് ഉണ്ടാവുക. ഹൃദയത്തിലേക്ക് ആവശ്യത്തിനുള്ള രക്തം എത്താതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇവ കൂടാതെ നാം കഴിക്കുന്ന പല ഭക്ഷണങ്ങളുടെയും കൂടാതെ ഗ്യാസ് ട്രബിൾ കൊണ്ടും നെഞ്ച് വേദന ഉണ്ടാകാറുണ്ട്.
എന്നാൽ യാതൊരു കാരണവും കൂടാതെ ഉണ്ടാകുന്ന ഇടയ്ക്കിടയ്ക്കുള്ള നെഞ്ച് വേദന കൊളസ്ട്രോൾ വർദ്ധിച്ചതിന് സൂചിപ്പിക്കുന്നു. കൂടാതെ കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പും മരവിപ്പും ഉണ്ടാകും ഇത് മസിലുകളിലേക്ക് ശരിയായ രീതിയിൽ ഓക്സിജൻ എത്താത്തത് കൊണ്ട് ഉണ്ടാകുന്നതാണ്. ഇത് കൊളസ്ട്രോൾ കൂടുന്നതിന്റെ പ്രാരംഭ ലക്ഷണമാണ്. കൂടാതെ കഠിനമായ വായ് നാറ്റം ഉണ്ടാകുന്നു. അമിതമായ കൊഴുപ്പിനെ കരളിൽ ദഹിപ്പിക്കാൻ പറ്റാതെ വരുമ്പോൾ വായിലെ ഉമിനീർ ഉൽപാദനം കുറയുകയും തന്മൂലം വായ്‌നാറ്റം അനുഭവപ്പെടുകയും.
ചെയ്യുന്നു. അതുപോലെതന്നെ കൊളസ്ട്രോൾ കൂടുതലുള്ളവരിൽ കണ്ടുവരുന്ന മറ്റൊരു ലക്ഷണമാണ് കഠിനമായ തലവേദനയും ക്ഷീണവും. കൂടാതെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തടിപ്പുകൾ മുതലായവയും കൊളസ്ട്രോൾ കൂടുതലുള്ളതിനെ സൂചിപ്പിക്കുന്നു. എച്ച്ഡിഎൽ കുറയുകയും എൽഡിഎൽ കൂടുകയും ചെയ്യുമ്പോഴാണ് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലായി എന്ന് പറയുക. അതിനാൽ ഇത്രയും ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ കൊളസ്ട്രോൾ ചെക്ക് ചെയ്തു അതിനുള്ള പരിഹാരം ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.