സോഷ്യൽ ആൻസൈറ്റിയെ പറ്റിയാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്. നമ്മളിൽ ചിലരെങ്കിലും ഈ ബുദ്ധിമുട്ടുകൾ കൊണ്ട് വിഷമിക്കുന്നവർ ആയിരിക്കും. സോഷ്യൽ ആൻസൈറ്റ് എന്ന് പറയുന്നത് ഒരുതരം പേടിയാണ്. നമ്മുടെ നടത്തം, ഇരുത്തം, സംസാരം, ചിരി, നമ്മുടെ മറ്റു ബോഡി ലാംഗ്വേജ് തുടങ്ങിയ കാര്യങ്ങളെ മറ്റുള്ളവർ ശ്രദ്ധിക്കുകയും അതിനൊക്കെ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്ന്.
ചിന്തിക്കുകയും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനോട് മടി കാണിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് സോഷ്യൽ
ആൻഡ്സൈറ്റി എന്ന് പറയുന്നത്. മറ്റുള്ളവരുടെ മുന്നിൽ താൻ വികൃതമാകുന്നുണ്ടോ എന്ന് മാനസികമായുള്ള തോന്നലാണ് ഇതിന് കാരണം. സത്യത്തിൽ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. പക്ഷേ സ്വാഭാവികമായി സംഭവിക്കേണ്ട കാര്യങ്ങളെ നമ്മൾ നിയന്ത്രിക്കാൻ നോക്കുമ്പോഴാണ്.
അത്തരത്തിലുള്ള വികൃതമായ അല്ലെങ്കിൽ ഇയാൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് നമ്മുടെ മുന്നിൽ ഇരിക്കുന്ന ആളുകൾക്ക് തോന്നൽ ഉണ്ടാക്കുക. ഇത്തരം പ്രശ്നങ്ങൾ ജോലി സ്ഥലത്തും മറ്റും നമ്മുടെ ലൗകിക ജീവിതത്തിലും പല പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു. ചുട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്നതുപോലെ ഇത് സംഭവിക്കുന്നത് നാം കുട്ടികൾ ആയിരിക്കുമ്പോൾ തന്നെയാണ്. കുട്ടികളെ നമ്മൾ സമൂഹത്തിൽ വെച്ച് .
വഴക്കു പറയുകയോ അടിച്ചമർത്തപ്പെടുകയും ചെയ്യുമ്പോൾ വലുതാകുമ്പോൾ അവരുടെ ഉള്ളിൽ ഇത്തരം പ്രശ്നങ്ങളാണ് ഉണ്ടാവുക. അതിനാൽ കുട്ടികളുടെ കാര്യത്തിൽ നമ്മൾ വളരെയധികം ശ്രദ്ധിക്കണം. കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോൾ നമ്മൾ തിരുത്തി കൊടുക്കണം. തെറ്റുകൾ ചെയ്യാൻ നാം അവരെ സപ്പോർട്ട് ചെയ്യുന്നത് അവരിൽ വലിയ കുഴപ്പങ്ങൾ ഉണ്ടാകും. കുട്ടികൾ ആയിരിക്കുമ്പോൾ നമുക്ക് അവരോടുള്ള പെരുമാറ്റം അവരുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.