അലക്കിയ വസ്ത്രങ്ങൾ അലമാരയിൽ അടുക്കി വയ്ക്കുമ്പോൾ കുറച്ചു ദിവസങ്ങൾക്കുശേഷം അതൊരു പൂപ്പൽ മണം ഉണ്ടാകാൻ ഇടയുണ്ട്. മഴക്കാലത്ത് അല്ലാതെയും നമ്മൾ ഇത്തരം പ്രശ്നങ്ങൾ നേരിടാറുണ്ട്. ഒരുപാട് പണം ചിലവാക്കി ഇതിനുവേണ്ടി കെമിക്കലുകൾ വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് അലമാരയിൽ ഉള്ള തുണികൾക്കുള്ള ചീത്ത മണം ഒഴിവാക്കി നല്ല സുഗന്ധം ഉള്ളതാക്കി മാറ്റാൻ നമുക്ക് സാധിക്കും.
ഇതിനായി നമുക്ക് സോഡാപ്പൊടിയും ചന്ദനത്തിരിയും മാത്രമാണ് ആവശ്യം. സോഡാ പൊടിക്ക് ചീത്ത മണങ്ങളെ വലിച്ചെടുക്കുവാനുള്ള കഴിവുണ്ട്. അതിനാലാണ് ഇതിൽ നമ്മൾ സോഡാപ്പൊടി ഉപയോഗിക്കുന്നത്. ഒരു ബൗളിലേക്ക് അല്പം സോഡാപ്പൊടി എടുക്കുക. ഇതിലേക്ക് ഒരു ചന്ദനത്തിരിയുടെ പുറംഭാഗം ചുരണ്ടി ചേർക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി ഉടച്ചു മിക്സ് ചെയ്തെടുക്കുക.
എന്നിട്ട് ഒരു പേപ്പർ ഉപയോഗിച്ച് ബൗളിന്റെ വായ്ഭാഗം മൂടുക. പാത്രത്തിന്റെ വായ്ഭാഗം മൂടുന്നതിന് പേപ്പറിനു മുകളിൽ റബ്ബർ ബാൻഡ് അല്ലെങ്കിൽ. നൂലോ ഉപയോഗിച്ചുകൊണ്ട് നന്നായി കെട്ടുക. എന്നിട്ട് കവർ ചെയ്ത ഈ പേപ്പറിനെ മൂന്നോ നാലോ ദ്വാരങ്ങൾ ഇട്ടു കൊടുക്കുക. ഈ പാത്രം അലമാരയിൽ എവിടെയെങ്കിലും ഒരു ഭാഗത്ത് സൂക്ഷിക്കുക.
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അലമാരയിൽ ഉണ്ടാകുന്ന ചീത്ത മണം ഒഴിവാക്കി നല്ല സുഗന്ധം ഉണ്ടാവാൻ സഹായിക്കും. പാത്രം അലമാരയിൽ വയ്ക്കുമ്പോൾ ഉണ്ടാകുന്ന സൗകര്യക്കുറവ് മാറ്റുവാൻ ഇത് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് അലമാരയിലെ ഓരോ തട്ടുകളിലും ആയി സൂക്ഷിക്കാം. ഇത് തുണികൾക്ക് നറുമണമേകാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.