വിട്ടുമാറാത്ത ശരീര വേദനയ്ക്കും ക്ഷീണത്തിനും ഇതാ ഒരു പരിഹാരം.

പലർക്കും വിട്ടുമാറാത്ത അമിതമായ ക്ഷീണവും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദനകളും അനുഭവപ്പെടാറുണ്ട്. ഹോസ്പിറ്റലിൽ പോയി സകല ടെസ്റ്റുകളും നടത്തി എക്സ്-റേ എല്ലാം എടുത്തു നോക്കിയാലും യാതൊരുവിധ കുഴപ്പവും അതിൽ ഉണ്ടാവാറില്ല. താൽക്കാലിക ശമനത്തിനു മരുന്നും വാങ്ങി നാം വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ഈ രോഗാവസ്ഥയെ പറയുന്ന പേരാണ് ഫൈബ്രോ മയാൾജിയ.

തുടർച്ചയായി ശരീരത്തിലെ പല ഭാഗങ്ങളിലായി വേദന അനുഭവപ്പെടുന്നു. വൈഡ് സ്പറെഡ് പെയിൻ എന്നും ഇതിനെ വിളിക്കാറുണ്ട്. ഇന്ന് ശരീരത്തിന്റെ ഒരിടത്താണ് വേദന എങ്കിൽ നാളെ ശരീരത്തിന്റെ മറ്റൊരു ഭാഗത്താണ് വേദന കാണാറുള്ളത്. പുരുഷന്മാരിൽ കാണുന്നതിനേക്കാൾ രണ്ട് ഇരട്ടി കൂടുതൽ ആണ് ഈ അസുഖം സ്ത്രീകളിൽ കാണാറുള്ളത്.

ആർത്തവ സമയത്തുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും കുടുംബകരമായ ഉണ്ടാകുന്ന ടെൻഷനുകളും ജോലിയിൽ ഉണ്ടാകുന്ന ടെൻഷനുകളും ആൻസൈറ്റിയും ഡിപ്രഷനും എല്ലാം പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഉണ്ടാകാറ്. അതിനാലാണ് ഈ രോഗാവസ്ഥ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ഉണ്ടാവാൻ കാരണം. രാവിലെ ഉറക്കം ഉണരുമ്പോൾ ഉണ്ടാകുന്ന അതികഠിനമായ ശരീരവേദനയും ക്ഷീണവും ഉറക്കക്കുറവുമാണ് ഈ രോഗത്തിന്റെ ലക്ഷണം. പലരും പറയുന്നത് ഈ രോഗാവസ്ഥ ഉണ്ടാകുന്നത് ഡെങ്കിപ്പനി .

ചിക്കൻ കുനിയ തുടങ്ങിയവ ഉണ്ടായതിനുശേഷം ആണ് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാറുള്ളത് എന്നാണ്. കൂടാതെ തൈറോയ്ഡ് ഷുഗർ പ്രഷർ എന്നിവയുള്ളവർക്ക് ഇതിനുള്ള സാധ്യത കൂടുന്നു. കൃത്യമായ രോഗം നിർണയമാണ് ഇതിന് ആവശ്യം. കൃത്യമായ ഉറക്കം കിട്ടുന്നതിനു വേണ്ടിയുള്ള മെഡിറ്റേഷൻസ് ചെയ്യുക. കൃത്യമായി വ്യായാമങ്ങൾ ചെയ്യുക. നല്ല രീതിയിലുള്ള ഭക്ഷണക്രമീകരണം ചെയ്യുക. തുടങ്ങിയവയാണ് ഇതിനുള്ള പരിഹാര മാർഗ്ഗങ്ങൾ. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Comment

×