ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

ജീവിതശൈലി രോഗങ്ങളിൽ പെട്ട ഒന്നാണ് കൊളസ്ട്രോൾ. ഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളും ബുദ്ധിമുട്ടുന്നത് ഈ ഒരു പ്രശ്നം കൊണ്ടാണ്. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ് എന്നാൽ അത് വർദ്ധിച്ചു കഴിഞ്ഞാൽ വളരെയധികം നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും.ഇന്നത്തെ നമ്മുടെ ജീവിതശൈലി അനുസരിച്ചുള്ള ഭക്ഷണങ്ങളാണ് നമ്മുടെ അസുഖങ്ങൾക്ക് കാരണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത്.

ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുമ്പോൾ രക്തക്കുഴലുകൾക്ക് കട്ടി കൂടുകയും അതുമൂലം അവയുടെ വ്യാസം കുറയുകയും തന്മൂലം രക്തക്കുഴലുകളിൽ രക്തസമ്മർദ്ദം അനുഭവപ്പെടുകയും ചെയ്യുന്നു. നമ്മുടെ ഹൃദയധമനികളിലാണ് ഇവ സംഭവിക്കുന്നത് എങ്കിൽ ഹൃദയസ്തംഭനം ഉണ്ടാകാൻ ഇടയാകും.എന്നാൽ ഇത് സംഭവിക്കുന്നത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ആണ് എങ്കിൽ സ്ട്രോക്ക് പോലുള്ളത് ഉണ്ടാക്കാനും ഇത് മരണത്തിന് വരെ കാരണമാകുകയും ചെയ്യും.

അല്ലെങ്കിൽ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോകുന്നതിനും കാരണമാകും. കുറയ്ക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യങ്ങളിൽ വേണ്ട നിയന്ത്രണമാണ്. അതുപോലെതന്നെ കൃത്യമായ വ്യായാമവും. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ചില ഒറ്റമൂലികൾ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കും. കറ്റാർവാഴയുടെ ജെല്ല് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോളിന് ഒരു പരിധി വരെ കുറയ്ക്കുന്നതിന് സഹായിക്കും. വെളുത്തുള്ളിയും ചുവന്നുള്ളിയും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

അതുപോലെതന്നെ ഒലിവോയിൽ ചൂടാക്കാതെ ഉപയോഗിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ കറിവേപ്പില പച്ചയ്ക്കും അല്ലെങ്കിൽ വെള്ളത്തിലിട്ട് തിളപ്പിച്ചോ കഴിക്കുന്നത് കൊളസ്ട്രോളിന് കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ പയർ വർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കും. ചെറു മത്സ്യങ്ങളെയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

Leave a Comment

×