മൂലക്കുരുവിന് എന്നന്നേക്കുമായുള്ള ഒരു പരിഹാരം ഇതാ.

ഇന്ന് സമൂഹത്തിലെ 40% ആളുകൾക്കും ഉള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈൽസ്. വളരെയധികം പേരും ഇത് പുറത്ത് പറയാൻ മടിക്കുന്നു. അതിനാൽ തന്നെ ഇതിനെ ചികിത്സയും കിട്ടാതെ ആവുകയും തുടർന്ന് മറ്റേതെങ്കിലും തരത്തിലുള്ള അസുഖത്തിലേക്ക് ഇത് വഴി വയ്ക്കുകയും ചെയ്യുന്നു. ഒരുപാട് പേര് ഇത് ഡോക്ടറെ കാണിക്കാൻ മടിച്ച് വേദനയും സഹിച്ചിരിക്കുന്നവർ ഉണ്ട്.

അത്തരം ആളുകൾക്ക് വീട്ടിൽ തന്നെ ഇതിന് പരിഹാരം ഉണ്ടാക്കാൻ സാധിക്കും. നമ്മുടെ എല്ലാം വീടുകളിൽ നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ചില സാധനങ്ങൾ മതി ഇതിനുള്ള പരിഹാരം ഉണ്ടാക്കാൻ. അതിനായി കുറച്ച് വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഇത് ചെറുതായി അരിഞ്ഞ ശേഷം നല്ലെണ്ണയിൽ വഴറ്റി എടുക്കുക.

ഇതിലേക്ക് അര ടീസ്പൂൺ നല്ലജീരകം പൊടിച്ചതും അര ടീസ്പൂൺ കൽക്കണ്ടം പൊടിച്ചതും അര ടീസ്പൂൺ നല്ല പശുവിൻ നെയ്യും ചേർത്ത് മിക്സ് ചെയ്യുക. ഇത് ദിവസവും രണ്ടു നേരം വീതം ഒരാഴ്ച കഴിച്ചാൽ എത്ര പഴകിയ പൈൽസും മാറിക്കിട്ടും. അടുത്തതായി കുറച്ച് ചുവന്നുള്ളി എടുത്ത് വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക. ഇതേ വെളിച്ചെണ്ണയിലോ നല്ല എണ്ണയിലോ നല്ലതുപോലെ മൂപ്പിച്ചെടുക്കാം.

ഇതിലേക്ക് അര ടീസ്പൂൺ കൽക്കണ്ടം പൊടിച്ചത് ചേർക്കാം. കൂടാതെ കാൽ ടീസ്പൂൺ നല്ല ജീരകവും കുരുമുളകും അല്പം കടുകും ചേർത്ത് പൊടിച്ച് ഇതിലേക്ക് ചേർക്കാം. ശേഷം അല്പം പശുവിൻ നെയും ചേർത്ത് ഏഴു ദിവസം കഴിക്കാം. കൂടാതെ തൈരിൽ ശർക്കര ചേർത്ത് കഴിക്കുന്നതും നല്ലതാണ്. ദിവസവും ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

×