താരൻ ഇനിയൊരു പ്രശ്നമല്ല !

താരൻ ഇന്ന് ഭൂരിഭാഗം പേരിലും കണ്ടുവരുന്ന ഒന്നാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവരിൽ വരെ താരൻ ഉണ്ടാവുന്നു. പല തരത്തിലുള്ള മെഡിസിനുകളും, ചികിത്സാരീതികളും, നമ്മൾ ചെയ്യാറുണ്ട്. എങ്കിലും നല്ല രീതിയിലുള്ള ഫലം തരാൻ ഇതിന് സാധിക്കാറില്ല. കൂടുതലും ഇത്തരം മരുന്നുകൾ കഴിക്കുന്നതിലൂടെ മറ്റു പല സൈഡ് എഫക്ടുകളും ഉണ്ടാകാറുണ്ട്. മറ്റു ചിലർ താരനെ നിസാരമായി കാണുന്നു. താരൻ നിമിഷനേരങ്ങൾ കൊണ്ട് മാറാനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വിദ്യയുണ്ട്.

ഇതിനായി ആര്യവേപ്പിലയും കഞ്ഞി വെള്ളവും ചേർത്ത് ഉണ്ടാക്കിയ പേസ്റ്റ് ഉപയോഗിച്ചാൽ മതി. ആര്യവേപ്പിലയുടെ ഇല കഴുകിയ ശേഷം മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് തലേദിവസം എടുത്തു വച്ച കഞ്ഞിവെള്ളം ഒഴിച്ച് ഒന്നുകൂടെ അടിച്ചെടുക്കുക. തലേ ദിവസത്തെ കഞ്ഞിവെള്ളം മാത്രമേ ഇതിനായി ഉപയോഗിക്കാൻ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. കൂടുതൽ വെള്ളം പോലെയാകാതെ കുറച്ചു കട്ടിയിൽ അരിച്ചെടുക്കുന്നതാണ് നല്ലത്.

ഇത് കുളിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് തലയിൽ തേച്ച് പിടിപ്പിക്കുക. കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും തലയിൽ വച്ചാൽ മാത്രമേ നല്ല രീതിയിലുള്ള ഫലം കിട്ടൂ. ഇങ്ങനെ തുടർച്ചയായി ഏഴു ദിവസം ഉപയോഗിക്കണം. കൃത്യമായ രീതിയിൽ ഉപയോഗിക്കുന്നത് നല്ല രീതിയിലുള്ള ഫലം തരും. വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന വളരെ നല്ല ഒരു എളുപ്പവഴിയാണിത്. വേപ്പ് തലയിൽ ആകുമ്പോൾ ചൊറിച്ചിലുകൾ അനുഭവപ്പെടാം. എന്നാൽ ഇത് മുടിക്കോ തലയ്ക്കോ യാതൊരു കേടുപാടും ഉണ്ടാക്കുന്നില്ല.

മാത്രവുമല്ലേ മുടി കൊഴിച്ചിൽ ഉള്ളവർക്കും ഇത്യാ ഫലപ്രദമാണ്. ഇതിൽ യാതൊരുവിധ മായവും ചേർക്കാതെയുള്ള ഈ പേസ്റ്റ് താരൻ പോകാൻ ഉത്തമമാണ്. വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്നതും വീടുകളിൽ തന്നെയുള്ള വേപ്പ്, വെള്ളം മാത്രം മതി ഏത് താരനും പരിഹരമായി. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതു കൂടിയാണിത്. കൃത്യമായ രീതിയിൽ ഏഴു ദിവസം ഉപയോഗിച്ചാൽ തന്നെ താരൻ മാറും. ഇതിന്റെ കൂടുതൽ വിശദമായ വിവരങ്ങൾ ലഭിക്കുന്നതിനായി താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക.