വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ് കാൽമുട്ടിന്റെ വേദന. നമ്മുടെ സന്ധികളെ ബാധിക്കുന്ന ഒരു അസുഖമാണ് ആമവാതം. 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാർക്കും ഇത് ഉണ്ടാകാറുണ്ട്. സാധാരണ നമുക്ക് ഉണ്ടാകാറുള്ള നടുവേദന കാൽമുട്ട് വേദന തുടങ്ങിയവയെല്ലാം കാരണങ്ങൾ പലതാണ്. അവ യൂറിക്കാസിഡ് മായി ബന്ധപ്പെട്ട വേദനകളും അല്ലെങ്കിൽ നാടിയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മസിലുകൾക്ക് ഉണ്ടാകുന്ന വേദന കൊണ്ട് ആകാം.
എന്നാൽ മറ്റു അസുഖങ്ങളിൽ നിന്നും ആമവാദത്തെ മാറ്റിനിർത്തുന്നത് അതിന്റെ മൂല കാരണമാണ്. ആമവാതം എന്നത് ഒരു ഓട്ടോ ഇമ്മ്യൂണോ ഡിസീസ് ആണ്. സാധാരണയായി ഏതെങ്കിലും തരത്തിലുള്ള അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ ഇമ്മ്യൂണിറ്റി അതിനെ പ്രതിരോധിക്കുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ ഇമ്മ്യൂണിറ്റി നമ്മുടെ ശരീരകോശങ്ങളെ ആക്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെയാണ് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്ന് പറയുന്നത്. ഇതുമൂലം ഉണ്ടാകുന്ന അസുഖമാണ് ആമവാതം.
ഈ അസുഖത്തിന്റെ തുടക്കത്തിൽ കൈകളുടെയും കാലുകളുടെയും ജോയിന്റുകളിലാണ് ഇത് ആദ്യം ബാധിക്കുന്നത് തുടർന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ള സന്ധികളിലേക്കും വ്യാപിക്കും. ചിക്കൻ കുനിയ വന്ന ഒരു വ്യക്തിയിൽ ഉണ്ടാവുന്ന ശരീര വേദനയ്ക്ക് അനുസരിച്ചുള്ള വേദനയാണ് ഇതിന് ഉണ്ടാവുക. ചിലരിൽ ആണെങ്കിൽ സന്ധികളിൽ മുഴകൾ പോലെ ഉണ്ടാകാറുണ്ട്. ഇതിൽ തൊടുമ്പോൾ സഹനിയമായ വേദനയും അനുഭവപ്പെടുന്നു. കൂടാതെ സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും ആമവാതത്തിന്റെ ലക്ഷണമാണ്.
ചിലരിൽ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് പാരമ്പര്യമായും ഉണ്ടാകാറുണ്ട്. എന്നാൽ മറ്റു ചിലരിൽ കുടലുകളുടെയും ആമാശയത്തിന്റെയും ആരോഗ്യം നല്ല രീതിയിൽ അല്ല എന്നുണ്ടെങ്കിൽ ആമവാതം പോലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസീസ് കണ്ടുവരുന്നു. തണുപ്പ് സമയങ്ങളിൽ ഈ അസുഖത്തിന്റെ തീവ്രത വർദ്ധിക്കുകയാണ് ചെയ്യുന്നത്. ആമവാതം ഉള്ള ആളുകളിൽ രാത്രി പനിക്കുള്ള സാധ്യത കൂടുതലാണ്. ആമവാതം ഉള്ളവരിൽ രാവിലെ ഉറക്കം ഉണരുമ്പോൾ സന്ധികളിലെല്ലാം അസഹനീയമായ വേദന അനുഭവപ്പെടുന്നു.
ഇത്തരം പ്രശ്നക്കാർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. ശരീരത്തിന് ചൂട് നൽകുന്ന ഭക്ഷണങ്ങൾ ആയ മുരിങ്ങയില കൈപ്പക്ക അതുപോലെതന്നെ ചെറുമത്സ്യങ്ങളായ മത്തി അയല തുടങ്ങിയ ഒന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിന് തണുപ്പ് നൽകുന്ന ആഹാരങ്ങളാണ് പ്രധാനമായും കഴിക്കേണ്ടത്. കൂടാതെ ധാരാളമായി വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. പഴവർഗ്ഗങ്ങളായ തണ്ണിമത്തൻ ഓറഞ്ച് തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിനെ തണുപ്പ് കിട്ടുന്നതിനുവേണ്ടി കുക്കുംബർ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.