നിരവധി തരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള ആളുകൾ. വളരെയേറെ ആളുകളും ബുദ്ധിമുട്ടുന്ന ഒരു അസുഖമാണ് കാൽമുട്ടുകൾക്ക് ഉണ്ടാകുന്ന വേദന. മുട്ടുവേദന കാരണം മുട്ടിന് രൂപ വൈകല്യവും നടക്കുന്നതിനുള്ള പ്രയാസവും സ്റ്റെപ്പുകൾ കയറുന്നതിനുള്ള ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണ് പലരും. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ പലരും പിന്നീട് വീൽചെയറിൽ ആയി പോകുന്നു അവസ്ഥയോ അല്ലെങ്കിൽ മുട്ടു മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയോ വന്നേക്കാം.
പലപ്പോഴും ഇതിനെല്ലാം കാരണമാകുന്നത് എല്ലുതേമാനത്തിന്റെ തുടക്കമായ മുട്ടുവേദനയെ വേണ്ട പരിഗണന കൊടുക്കാതെ അവഗണിക്കുന്നത് കൊണ്ടാണ്. തുടക്കത്തിൽ തന്നെ ഇത് ശ്രദ്ധിക്കുകയാണെങ്കിൽ ഇതിന് വേണ്ട ചികിത്സ നൽകി ഇത് പൂർണ്ണമായും മാറ്റിയെടുക്കുവാൻ സാധിക്കും.രാവിലെ ഉറക്കം ഉണർന്ന ഉടനെ നടക്കുമ്പോൾ ഉണ്ടാകുന്ന കാൽമുട്ടുകളുടെ വേദന, പടവുകൾ കയറി ഇറങ്ങുമ്പോൾ കാൽമുട്ടുകൾക്ക് ഉണ്ടാകുന്ന വേദന അതുപോലെ തന്നെ താഴെയിരുന്ന് എണീക്കുമ്പോൾ കാൽമുട്ടുകൾക്ക് അനുഭവപ്പെടുന്ന.
വേദന തുടങ്ങിയവയാണ് കാൽമുട്ടുകളുടെ എല്ല് തേയ്മാനത്തിന്റെ തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ. തുടക്കത്തിൽ ഇത് ശ്രദ്ധിക്കാതെ പോകുന്നതിനാൽ ഇത് അധികമാകാൻ സാധ്യതയുണ്ട്. പിന്നീട് അത് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയിലേക്ക് എത്താറുണ്ട്. ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ശരീരഭാരം കുറയ്ക്കുക എന്നത്. അതുപോലെതന്നെ 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾ കാൽസ്യം വൈറ്റമിൻ ഡി ത്രി എന്നീ സപ്ലിമെന്റുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
എല്ലു തേയ്മാനത്തിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന വേദനകൾ എക്സസൈസിലൂടെയും മാറ്റിയെടുക്കാവുന്നതാണ്. കാൽമുട്ടുകളുടെ സ്ട്രെങ്ത് വർദ്ധിപ്പിക്കുന്നതിന് വേണ്ടി കാൽമുട്ടുകളുടെ അടിയിൽ ബോളോ കട്ടിയുള്ള തലയിണയോ വെച്ചിട്ട് ഹോൾഡ് ചെയ്ത് പിടിക്കുക. അതിനുശേഷം ഉപ്പൂറ്റി ഭാഗം പതിയെ മേലോട്ട് ഉയർത്തുക. ഇങ്ങനെ ദിവസവും രണ്ടുനേരം പത്തു മുതൽ 15 തവണ വരെ ചെയ്യുന്നത് കാൽമുട്ടുകളുടെ വേദന തടയുന്നതിന് സഹായിക്കും. ഇതുപോലെതന്നെ തലയിണ ഉപ്പുറ്റികളിൽ വെച്ച് കാൽമുട്ട് ഹോൾഡ് ചെയ്ത് പിടിക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ മസിലുകളെ സ്ട്രെങ്ത് ഉള്ളതാക്കുകയും മുട്ടിന് സംഭവിക്കാവുന്ന വൈകൃതം ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരം ലഘുവായ എക്സസൈസുകളിലൂടെ കാൽമുട്ടിന്റെ വേദന കുറയ്ക്കാൻ സാധിക്കും. എല്ലുതേയ്മാനം ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിന്നോടത്ത് നിന്നും പെട്ടെന്ന് തിരിയുക സ്റ്റെപ്പുകൾ ചാടിയിറങ്ങുക തുടങ്ങിയവ ചെയ്യുമ്പോൾ കാൽമുട്ടുകൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.