ഇന്ന് എല്ലാവർക്കും അവരുടേതായ സൗന്ദര്യ സങ്കൽപ്പങ്ങളുണ്ട്. അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ വേണ്ടി എല്ലാവരും അവരുടേതായ പല വഴികളും നോക്കാറുണ്ട്. മുഖത്തെ സൗന്ദര്യവും മുഖത്തെ നിറവും തിളക്കവും ഒക്കെ കൂട്ടാൻ വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ പല കെമിക്കലുകളും ഉപയോഗിക്കുന്നത് അതിന്റെ ഭവിഷത്ത് മനസ്സിലാക്കാതെയാണ്.
എന്നാൽ നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഫേസ് പാക്കുകൾ സൈഡ് എഫക്ടുകൾ ഉണ്ടാക്കാത്തതിനാൽ അത്തരത്തിൽ ഒരു ഫേസ്ബുക്ക് പരിചയപ്പെടുത്താം. അറബികൾ ഉപയോഗിക്കുന്ന ഒരു ഫേസ് പാക്കാണ് ഇത്. ഇതിനായി വേണ്ടത് റാഗിപ്പൊടി, ചെറുനാരങ്ങ, എന്നിവയും പാലും ആണ്. ഈ മൂന്ന് കാര്യങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ ഈ ഫേസ് പാക്ക് ഉണ്ടാക്കാൻ കഴിയും.
ആദ്യം റാഗി പൊടി ഒരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇതിലേക്ക് കുറച്ച് പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നല്ലവണ്ണം ഇളക്കിയ ശേഷം ഇത് മുഖത്ത് ആക്കുക. ശേഷം ഒന്ന് രണ്ട് മിനിറ്റ് മസാജ് ചെയ്തു കൊടുക്കാം. 20 – 30 മിനിറ്റ് ശേഷം കഴുകി കളയാവുന്നതാണ്. ദിവസവും രാത്രി ഇങ്ങനെ ചെയ്താൽ മുഖത്തിന്റെ നിറവും ഭംഗിയും കൂടും. കൂടാതെ വെയിലും പൊടിയും ഒക്കെ കൊണ്ട് ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്.
ഈ ഫേസ് പാക്ക് മുഖത്ത് തടിയതിനു ശേഷം കൂടുതൽ നേരം മസാജ് ചെയ്യേണ്ടതില്ല. ഏറെ പ്രയോജനകരമായ ഫേസ് പാക്ക് ആണിത്. മുഖത്ത് മാത്രമല്ല കയ്യിലും കാലിലും ഇത് ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതിനാൽ തന്നെ ദിവസവും ഉപയോഗിക്കാം എന്നതും ഇതിന്റെ മെച്ചമാണ്. മാത്രവുമല്ല വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള സൈഡ് എഫക്ടുകൾ ബുദ്ധിമുട്ടുകളും ഉണ്ടാകുകയില്ല. ഏതു പ്രായക്കാരിൽ വേണമെങ്കിലും ഈ ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്. കുട്ടികളിലായാലും മുതിർന്നവരിൽ ആയാലും ഒരേപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഈ ഫേസ് പാക്ക്. മുഖം വെളുക്കാൻ ഈ ഫേസ് പാക്ക് ഉപയോഗിച്ചാൽ മതി. കൂടുതൽ വിശദമായ വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കാണുക.