നിർത്തിയിട്ട വാഹനത്തിൽ നിങ്ങൾ ഈ കാര്യം ചെയ്യാറുണ്ടോ എങ്കിൽ സൂക്ഷിക്കണം.

വാഹനം ഓടിക്കാത്തവരായി ആരും ഉണ്ടാവില്ല. നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും ഇന്ന് വാഹനം ഓടിക്കുന്നവരാണ്. പലപ്പോഴും നാം വാഹനം നിർത്തിയിട്ടതിന് ശേഷം എസി ഓൺ ചെയ്തു ക്ലാസുകൾ എല്ലാം തന്നെ അടച്ച് വണ്ടിയിൽ ഇരിക്കാറുണ്ട്. ഇത് വളരെയധികം അപകടം നിറഞ്ഞ ഒരു പ്രവർത്തിയാണ്. പ്രമുഖ സീരിയൽ നടൻ വിനോദ് തോമസ് ഈയടുത്ത കാലത്ത് മരണപ്പെടുവാൻ കാരണമായത് ഇത്തരം ഒരു സാഹചര്യം ആണ്. അദ്ദേഹത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിച്ച വിവരം അദ്ദേഹം കാർബൺ മോണോക്സൈഡ് .

എന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത് എന്നാണ്. നിർത്തിയിട്ട് വാഹനത്തിൽ എസി ഓൺ ചെയ്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടാവസ്ഥയെ പറ്റി നോക്കാം. പലപ്പോഴും അന്തരീക്ഷത്തിലെ ചൂടിൽ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി കാറിൽ എസി ഓൺ ചെയ്ത് ക്ലാസുകൾ എല്ലാം അടച്ച് ഭദ്രമായി നാം ഇരിക്കാറുണ്ട്. എന്നാൽ ഇത് വളരെയധികം അപകടം നിറഞ്ഞ ഒരു പ്രവൃത്തിയാണ്. സാധാരണയായി പെട്രോൾ ഡീസൽ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്നും ഇന്ധനം കത്തി വിഷവാതകങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

ഇത്തരം വിഷവാതകങ്ങളെ പുറന്തള്ളുന്നതിനു വേണ്ടി വാഹനത്തിൽ എൻജിനു ശേഷം ഒരു എക്സോസ്റ്റ് പൈപ്പിനകത്ത് ഒരു ഉപകരണം പ്രവർത്തിക്കുന്നുണ്ട്. ഇത് ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ മോണോക്സൈഡിനെ കാർബൺഡയോക്സൈഡ് ആക്കി പുറതേക്ക് വിടുന്നു. എന്നാൽ വണ്ടിയുടെ കാലപ്പഴക്കം അനുസരിച്ച് എക്സ് ഹോസ്റ്റ് പൈപ്പിന് ഉണ്ടാകുന്ന തകരാറുകൾ കാരണം ഇന്ധനം കത്തുമ്പോൾ.

ഉണ്ടാകുന്ന ഇത്തരം വിഷവാതകങ്ങൾ വാഹനത്തിനുള്ളിലേക്ക് എസിയുടെ പ്രവേശിക്കുന്നു. ഇത് വായുവിൽ കലരുന്നത് നമ്മൾ അറിയുകയില്ല. കാരണം ഇതിന് പ്രത്യേകിച്ച് ഗന്ധമോ നിറവ്യത്യാസങ്ങളോ ഇല്ല. ഇത് നാം ശ്വസിക്കുമ്പോൾ വിഷ വാതകം നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും രക്തത്തിൽ കലർന്നു ഓക്സിജനെ ഇല്ലാതാക്കുകയും പകരം കാർബൺ മോണോസൈഡ് നിറയുകയും ചെയ്യുന്നു.

കാർബൺ മോണോആക്ട് ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ പല അസ്വസ്ഥതകളും ഉണ്ടാകും. നെഞ്ച് വേദന തലവേദന ഓക്കാനം തുടങ്ങിയവ ആണ് അവ. ശരീരത്തിൽ വിഷവാതകം എത്തിക്കഴിഞ്ഞാൽ ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മരണത്തിലേക്ക് പോവുകയും ആണ് ചെയ്യുക. അതിനാൽ നിർത്തിയിട്ട കാറിൽ എസി ഓൺ ചെയ്തിരിക്കുന്നത് വളരെ അപകടം നിറഞ്ഞ ഒരു കാര്യമാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.