നിങ്ങൾ കണ്ണട ഉപയോഗിക്കുന്നവർ ആണോ? കണ്ണട വാങ്ങുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

നമ്മൾ പല ആവശ്യങ്ങൾക്കും ആയി കണ്ണടകൾ ഉപയോഗിക്കുന്ന ആളുകളാണ്. കണ്ണിന്റെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിനും തലവേദനയ്ക്കും എല്ലാം ആയി പല ആളുകളും കണ്ണട ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ കണ്ണട ഉപയോഗിക്കുമ്പോഴും കണ്ണട തെരഞ്ഞെടുക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കണ്ണിന്റെ പവറിന് അനുസരിച്ചുള്ള ക്ലാസുകളാണ് നാമെപ്പോഴും ഉപയോഗിക്കേണ്ടത്. നമ്മുടെ കണ്ണുകൾക്കുള്ള തകരാറിനെ അനുസരിച്ചുള്ള ക്ലാസുകൾ ഡോക്ടർ സെലക്ട് ചെയ്യുന്നു. ലെൻസുകൾ പലതരത്തിൽ ലഭ്യമാണ്.

നമ്മുടെ കണ്ണിന്റെ പവർ അനുസരിച്ചുള്ള ലെൻസുകളാണ് നാം തിരഞ്ഞെടുക്കേണ്ടത്. ലെൻസുകളുടെ ഗുണമേന്മയനുസരിച്ച് പല വിലയിലും നമുക്ക് ഇത് ലഭിക്കും. കോൺകേവ് ലെൻസുകളും കോൺവെക്സ് ലെൻസുകളും ഉണ്ട്. അതുപോലെതന്നെ നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി തിട്ടപ്പെടുത്തി മൂന്നോ നാലോ തരത്തിലുള്ള ലെൻസുകൾ കൂടിച്ചേർന്നാണ് നമ്മുടെ കണ്ണട ഉണ്ടാക്കുന്നത്. നാം എപ്പോഴും കൂടുതൽ സമയം ചിലവഴിക്കുന്നതും കണ്ണടയുടെ ഫ്രെയിം സെലക്ട് ചെയ്യുന്നതിന് വേണ്ടിയായിരിക്കും.

എന്നാൽ ഇവിടെ പ്രാധാന്യം കൊടുക്കേണ്ടത് ഫ്രെയിമുകൾക്ക് അല്ല. കണ്ണുകളുടെ സംരക്ഷണത്തിന് എപ്പോഴും നല്ല ക്വാളിറ്റിയുള്ള ലെൻസുകൾ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഇരുപതിനായിരം മുതൽ 30,000 രൂപ വരെ വിലയുള്ള ലെൻസുകൾ ഇന്ന് ലഭ്യമാണ്. വിലകുറഞ്ഞ ലെൻസുകൾ ഉപയോഗിക്കുമ്പോൾ അവ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ആറുമാസത്തിൽ ഒരിക്കൽ നമ്മൾ കണ്ണട മാറ്റേണ്ടതായി വരും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.

നമ്മളുടെ ഉപയോഗത്തിന്റെയും ജോലിയുടെയും അടിസ്ഥാനത്തിൽ വേണം എപ്പോഴും കണ്ണട തെരഞ്ഞെടുക്കുവാൻ. കുട്ടികളിൽ ആണെങ്കിൽ പുറകിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഫ്രണ്ടിൽ ബോർഡിൽ എഴുതുന്നത് കാണാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ അകലെയുള്ളതോ അല്ലെങ്കിൽ അടുത്തുള്ളതോ ആയ വസ്തുക്കൾ കാണാൻ പറ്റാത്ത അവസ്ഥയും കുട്ടികളിൽ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം ഉതകുന്ന രീതിയിൽ ഡോക്ടറെ കണ്ട് നല്ല രീതിയിലുള്ള ലെൻസുകൾ ഉപയോഗിക്കണം.

പ്രായമായ ആളുകളിൽ കൂടുതലും കാണാറുള്ളത് പത്രം വായിക്കാനുള്ള ബുദ്ധിമുട്ടാണ്. അവരുടെ കണ്ണുകൾക്ക് അടുത്തുള്ള വസ്തുക്കൾ കാണാൻ പറ്റാത്ത അവസ്ഥയാണ് ഇത് കാരണമാകുന്നത്. ചെറുപ്പക്കാരിൽ കമ്പ്യൂട്ടറിന് മുമ്പിൽ അധികസമയം വരുന്ന ജോലി ചെയ്യുന്ന ആളുകൾ ഒക്കെ ആണെങ്കിൽ അവർക്ക് കണ്ണിനുള്ളിലേക്ക് അൾട്രാവയലറ്റ് രശ്മികൾ തട്ടാത്ത തരത്തിലുള്ള കട്ടിയുള്ള ലെൻസുകൾ ഉപയോഗിക്കേണ്ടത്.

അത്യാവശ്യമാണ്. ഇതിനുതകുന്ന ലെൻസുകൾ ആയിരിക്കണം എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. അതിനാൽ എപ്പോഴും ക്വാളിറ്റിയുള്ള ലെൻസുകൾ മാത്രം ഉപയോഗിക്കുകയും ഫ്രെയിമുകൾക്ക് അധികം പ്രാധാന്യം നൽകാതെ ലെൻസുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യണം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

×