ശരീരം വണ്ണം വയ്ക്കാനും തൂക്കം വർദ്ധിക്കാനും ഇതാ ഒരു ആയുർവേദ ഔഷധം.

വണ്ണം വയ്ക്കുന്നതിനും തൂക്കം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ആയുർവേദത്തിൽ പല മരുന്നുകളും നമുക്ക് ലഭ്യമാണ്. അവയിൽ ഒന്നാണ് വിധാര്യാദി ലേഹ്യം. പാൽ മുതുകും കിഴങ്ങിനെയാണ് വിധാര്യാദി എന്ന് പറയുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് ഇത്. വനപ്രദേശങ്ങളിൽ ഇത് ധാരാളമായി ലഭിക്കുന്നു. അതിനാൽ തന്നെ വനങ്ങളെ നശിപ്പിക്കാതെ ഇത് കൃഷി ചെയ്യുന്ന രീതിയാണ്  .

ഇപ്പോൾ നിലനിൽക്കുന്നത്. ആയുർവേദത്തിൽ പല മരുന്നുകളിലും വിധാര്യാദി ഉപയോഗിക്കുന്നു. ലേഹ്യമായും ചൂർണ്ണമായും ഗുളികകൾ ആയും ആസ്തവമായും അങ്ങനെ പല ഉപയോഗങ്ങൾക്കും പലതരത്തിൽ നമുക്ക് ഇന്ന് ഇത് ലഭ്യമാണ്. ശരീരം പുഷ്ടിപ്പെടുത്തുന്നതിനും ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നതിനും വിധാര്യാദി ലേഹ്യം സഹായിക്കുന്നു. നെയ്യ് തേൻ ശർക്കര മുതലായവയാണ് വിധാര്യാദി ലേഹ്യത്തിന്റെ .

പ്രധാന ചേരുവകൾ. പാൽ മുഖവും കിഴങ്ങ് അഥവാ വിതാരി ആണ് ഇതിന്റെ പ്രധാന ഘടകം. ഇവയെ കൂടാതെ പഞ്ചാംകുലം അഥവാ ആവണക്ക്, ശതാവരി, ചെറുപയർ ഉഴുന്ന്, ചുക്ക്, ദേവദാരു മുതലായവയും ഇതിലെ ചേരുവകളാണ്.അതിനാൽ തന്നെ തൂക്കം വയ്ക്കുന്നതിനും ശരീരം പുഷ്ട്ടി വെക്കുന്നതിനും വിധാര്യാദി ലേഹ്യം നല്ലതാണ്. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ശ്വാസകോശസംബന്ധമായ.

അസുഖങ്ങൾക്കും ആയുർവേദം പരാമർശിക്കുന്ന ഒരു ഔഷധമാണ് ഇത്. കൂടാതെ സ്ത്രീകൾക്ക് പ്രസവാനന്തര ശുശ്രൂഷയിൽ ഈ ലേഹ്യം പ്രധാന പങ്കു വഹിക്കുന്നുണ്ട്. കൂടാതെ സ്ത്രീകളിൽ ഉണ്ടാകുന്ന വെള്ളപോക്ക് മുതലായ രോഗങ്ങൾക്ക് വിധാര്യാദി ലേഹ്യം നല്ലതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഉപയോഗിക്കാം. മുതിർന്നവർക്ക് ഓരോ ടീസ്പൂൺ വീതം രണ്ടുനേരം ഭക്ഷണശേഷം കഴിക്കാം. കുട്ടികൾക്ക് അര ടീസ്പൂൺ വീതം രണ്ടുനേരം നൽകാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment