കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള ഫാറ്റ് പൂർണ്ണമായും ഒഴിവാക്കാൻ ഇതാ ഒറ്റമൂലി.

ഇന്ന് നമ്മളിൽ വളരെയധികം സാധാരണമായി കഴിഞ്ഞ ഒരു അസുഖമാണ് ഫാറ്റി ലിവർ. പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും എല്ലാം ഈ അസുഖം കണ്ടുവരുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ആരോഗ്യമുള്ള ഒരു മനുഷ്യന്റെ ശരീര ഭാരത്തിൽ രണ്ട് ശതമാനവും കരളിന്റെ ഭാരമായി കണക്കാക്കപ്പെടുന്നു. നാം കഴിക്കുന്ന ആഹാരം ദഹിപ്പിക്കുന്നതിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളിലാണ്. കൂടാതെ വിറ്റാമിനുകളെ സ്റ്റോർ ചെയ്തു വെക്കുന്നതും ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാനും.

കരൾ സഹായിക്കുന്നു. കരളിന്റെ കോശങ്ങളിൽ കരളിന്റെ ഭാരത്തേക്കാളും 5 മുതൽ 6%വരെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് ശ്രദ്ധിക്കാത്തതു കാരണം ലിവർ സിറോസിസ് ആയി മാറാൻ ഇടയാകുന്നു. ഫാറ്റി ലിവർ 2 തരാം ഉണ്ട്. ആൽക്കഹോലിക് ഫാറ്റി ലിവറും നോൺ ആൽക്കഹോലിക് ഫാറ്റി ലിവെറും. ആൽക്കഹോളിക് ഫാറ്റി ലിവറിനു കാരണം മദ്യപാനമാണ്. എന്നാൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനോ കാരണം അമിതമായി ഭക്ഷണം കഴിക്കുന്നതാണ്.

നമ്മുടെ ഊർജ്ജത്തിന് ആവശ്യമായതിനെക്കാളും കൂടുതൽ ഭക്ഷണം നാം കഴിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടി തുടക്കത്തിൽ അമിതഭാരമായും തുടർന്ന് കരളിന്റെ കോശങ്ങളിൽ കൊഴുപ്പടിഞ്ഞ ഫാറ്റി ലിവർ ആയും കാണപ്പെടുന്നു. അമിത വണ്ണവും ഫാറ്റിലിവറിന് കാരണമാകുന്നു. കൂടാതെ നിയന്ത്രണം ഇല്ലാതെ പോകുന്ന പ്രമേഹം കൊളസ്ട്രോൾ തൈറോയ്ഡ് തുടങ്ങിയവയും ഫാറ്റി ലിവറിന് കാരണമാകാറുണ്ട്. കൂടാതെ ഉയർന്ന മെറ്റബോളിസം ഉള്ളവർക്കും ഫാറ്റി ലിവർ ഉണ്ടായേക്കാം.

പലർക്കും പാരമ്പര്യമായി ഫാറ്റി ലിവർ വരാറുണ്ട്. പൊതുവേ ഫാറ്റി ലിവറിനെ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് ഫാറ്റിലിവർ ഉള്ളത് അറിയാറുള്ളത്. മഞ്ഞപ്പിത്തം ഇതിന്റെ ഒരു ലക്ഷണമാണ്. കൂടാതെ വയറു വീർത്തു വരുക, വിശപ്പില്ലായ്മ ക്ഷീണം കിതപ്പ് തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ നമുക്ക് ഫാറ്റി ലിവറിനെ തടയാൻ സാധിക്കും. അസുഖം സ്ഥിരീകരിച്ചു കഴിഞ്ഞാൽ സ്വയം ചികിത്സ ചെയ്യാതെ.

ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്. അമിതമായ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ചിട്ടയായ വ്യായാമങ്ങളും ചെയ്യുന്നതിലൂടെ ഫാറ്റി ലിവർ വരുന്നത് തടയാം. ധാരാളമായി വെള്ളം കുടിക്കാൻ ശ്രമിക്കുക. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും മധുരവും പൂർണമായും ഒഴിവാക്കുക. മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കുക. റെഡ് മീറ്റ് പൂർണ്ണമായും ഒഴിവാക്കുക. തുടങ്ങിയവയെല്ലാം മാറുന്നതിനുള്ള മാർഗങ്ങളാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×