മുഖത്തെ ചുകിവുകളും കറുത്ത പാടുകളും മാറ്റി സുന്ദരിയാകാം ഈ കാര്യങ്ങൾ ചെയ്താൽ

പ്രായമാകാതെ തന്നെ പ്രായം തോന്നുന്നവരാണ് നമ്മളിൽ ചിലരെല്ലാം.പുതിയ കോശങ്ങൾ ഉണ്ടാകുമ്പോൾ പഴയ കോശങ്ങൾപോകാതെ മുഖത്ത് തന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടാണ് മുഖത്തെ ചുളിവുകൾ ഉണ്ടാകുന്നത്.ചർമ്മത്തിന്റെ ഇലാസ്തികത പോകുന്നതുകൊണ്ടാണ് നമുക്ക് പ്രായക്കൂടുതൽ തോന്നുന്നത്.ഇതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ ലൈഫ് സ്റ്റൈൽ തന്നെയാണ്. നമ്മുടെ മുഖത്തിന് ഷേപ്പ് നൽകുന്നത്.

ഫാറ്റിലേയർ എന്ന ഒരു ചർമ്മത്തിന്റെ ഭാഗമാണ്. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ഹെൽത്തി ഫാറ്റ് കിട്ടാതെ വരുന്നു. അതുകൊണ്ടാണ് നമ്മുടെ മുഖത്തെ ചുളിവുകൾ ഉണ്ടാകുന്നത്. ചർമ്മത്തിന്റെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമായും നമ്മുടെ ഭക്ഷണ കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്. അമിതമായ കൊഴുപ്പടങ്ങിയ ആഹാരം.

കൂടുതൽ എണ്ണമയം ഉള്ള പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്,അമിതമായി ചൂടാക്കിയ ഭക്ഷണപദാർത്ഥങ്ങൾ, എന്നിവ ഒഴിവാക്കുന്നതിലൂടെ നമ്മുടെ മുഖത്തെ കോശങ്ങൾ സംരക്ഷിക്കപ്പെടുകയും ചർമ്മത്തിലെ ചുളിവുകളുംമറ്റും ഇല്ലാതാവുകയും ചെയ്യും. വിറ്റാമിൻ ഈ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ചമ്മത്തിന് തിളക്കം കൂട്ടുന്നു. വിറ്റാമിൻ സി അടങ്ങിയ പദാർത്ഥങ്ങളും ചർമ്മത്തിന് വളരെ നല്ലതാണ്. ഓറഞ്ച് പേരക്ക തുടങ്ങിയവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.ബീറ്റാ കരോട്ടിൻ എന്ന വിറ്റാമിൻ ചർമ്മത്തിന്റെ ഇലാസ്റ്റികത വർദ്ധിപ്പിക്കുന്നു.

അതിനായി ബീറ്റ്റൂട്ട് ക്യാരറ്റ് ആപ്പിൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ചർമ്മ സംരക്ഷണത്തിനുള്ള മറ്റൊരു മാർഗ്ഗമാണ് ഫേസ് പാക്കുകൾ. രക്തചന്ദനവും ഗ്ലിസറിനും ഉപയോഗിച്ചുള്ള ഫേസ്പാക്ക് ചർമ്മത്തിന്റെ ഇലാസ്റ്റികതയും നിറവും വർദ്ധിപ്പിക്കുന്നു. അലോവേര ജെല്ലും അവക്കാഡോ പഴത്തിന്റെ പഴുപ്പും ഒരു ടീസ്പൂൺ പാലും ചേർത്ത് മുഖത്ത് തേക്കാം.ഇവയ്ക്ക് പുറമേ നന്നായി വെള്ളം കുടിക്കുക. മുഖം നന്നായി ഇടയ്ക്കിടയ്ക്ക് മസാജ് കൊടുക്കുകയും ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക..

Leave a Comment

×