മുഖത്തെ കറുത്ത പാടുകൾ മാറ്റി ചർമ്മം വെട്ടി തിളങ്ങുന്നത് ആക്കാം.

മുഖസൗന്ദര്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി പലതരത്തിലുള്ള സൗന്ദര്യവർദ്ധന വസ്തുക്കളും നാം നിരന്തരം ഉപയോഗിക്കുന്നവരാണ്. കെമിക്കലുകൾ അടങ്ങിയ പലതരത്തിലുള്ള ഫേഷ്യൽ ക്രീമുകളും മറ്റും ഉപയോഗിക്കുമ്പോൾ മുഖത്തെ ചർമ്മത്തിന് വരാവുന്ന ദോഷങ്ങൾ പലതാണ്. ഇത്തരം പ്രതിസന്ധികൾ ഇല്ലാതിരിക്കാൻ എപ്പോഴും നാച്ചുറൽ.

ആയുള്ള ഫേഷ്യലുകൾ ആണ് നല്ലത്. നമ്മുടെ വീട്ടിൽ അടുക്കളയിൽ നിന്നും കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് വളരെയധികം റിസൾട്ട് തരുന്ന ഫേഷ്യൽ നമുക്ക് ചെയ്യാൻ സാധിക്കും. മൂന്ന് സ്റ്റെപ്പുകൾ ആയാണ് ഈ ഫേഷ്യൽ നമ്മൾ ചെയ്യേണ്ടത്. ആദ്യമായി ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതിന് പകരമായി നന്നായി പഴുത്ത ഒരു തക്കാളി മിക്സിയിൽ നന്നായി അരച്ചെടുക്കുക.

ഒരു ടേബിൾ സ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടേബിൾ സ്പൂൺ പാലും ചേർത്ത് മുഖത്തും കഴുത്തിലും ചുണ്ടിലും എല്ലാം തേക്കുക 5 മിനിറ്റിനുശേഷം ഉണങ്ങുന്നതിനു മുൻപേ കഴുകി കളയാം. രണ്ടാമതായി രണ്ട് ടേബിൾ സ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇത് മുഖത്ത് തേച്ച് നല്ലപോലെ സ്ക്രബ് ചെയ്തു കൊടുക്കുക.

മുഖത്തെ അഴുക്ക് കളയാനും ഡെഡ് സെൽസ് റിമൂവ് ചെയ്യാനും ഇത് സഹായിക്കും. മൂന്നാമതായി ഫേസ് പാക്ക് ആണ് ചെയ്യേണ്ടത്. ഇതിനായി അരമുറി ചെറുനാരങ്ങയുടെ നീരും ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ തക്കാളി പേസ്റ്റും ചേർത്ത് മുഖത്ത് തേക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മാസത്തിൽ 4 തവണ ഇത് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.