കാലിൽ ദിവസവും ഇങ്ങനെ ചെയ്താൽ വെരികോസ് വെയ്ൻ ഒഴിവാക്കാം

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നാം ഓരോരുത്തരും. കൂടുതൽ പേരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഇത് ഒത്തിരി പ്രയാസങ്ങൾ നമ്മളിൽ ഉണ്ടാക്കുന്നു. കാലുകളിൽ ഞരമ്പുകൾ വീർത്ത് തടിച്ച് കാണുന്ന അവസ്ഥയാണ് വേരികൊസ് വെയിൻ . ഈ ഭാഗത്തുള്ള ഞരമ്പുകളുടെ ബലം നഷ്ടപ്പെടുകയും ഇതിലേക്ക് അശുദ്ധ രക്തം നിറയുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.

കൂടുതൽ സമയം നിൽക്കുന്ന ആളുകളെയാണ് ഇത് കൂടുതലായി കണ്ടു വരാറുള്ളത്. പ്രായം കൂടുന്നതനുസരിച്ച് വരാനുള്ള സാധ്യതയും കൂടുന്നു. പാരമ്പര്യവും ഒരു അടിസ്ഥാനമാണ്. അമിതഭാരം കാരണവും വെരിക്കോസ് വെയിൻ വരുന്നു. ഗർഭകാല സമയത്തും വെരിക്കോസ് വെയിൻ വരുന്നത് കാണാറുണ്ട്. പ്രധാന ലക്ഷണങ്ങൾ വെരിക്കോസ് വെയിൻ ഉണ്ടാവാറുള്ള ഭാഗത്ത് വയലറ്റ് നിറഞ്ഞ നിറം അല്ലെങ്കിൽ നീല നിറം, ആ ഭാഗത്ത് ഉണ്ടാകുന്ന നീറ്റൽ, വേദന എന്നിവയാണ്. കൂടാതെ വെരിക്കോസ് വെയിൻ ഉള്ള ഭാഗത്ത് അൾസർ വരുന്നതും കാണാറുണ്ട്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾ തടയാനായി നമുക്ക് കഴിയും. നമ്മുടെ ശരീര ഭാരം കൂടുതലാണെങ്കിൽ അത് കുറയ്ക്കുന്നത് നല്ലതാണ്. കൂടുതൽ സമയം നിൽക്കുന്നവർ ആണെങ്കിൽ ഇടയ്ക്കിടെ നടക്കുകയും ചെയ്യുക. അതുപോലെ കൂടുതൽ സമയം ഇരിക്കുന്നവരാണെങ്കിൽ ഇടയ്ക്കിടെ എഴുന്നേറ്റ് നിന്ന് നടക്കാനും ശ്രമിക്കുക. നമ്മൾ കിടക്കുന്ന സമയത്ത് കാൽ വയ്ക്കുന്ന ഭാഗത്ത് ഒന്നോ രണ്ടോ തലയണ വെച്ച് അതിന്റെ മേലെ കാൽ വെക്കുന്നതും ഉത്തമമാണ്. പ്രധാനമായും കാലുകൾ മസാജ് ചെയ്യുന്നത് വേദന കുറയ്ക്കാനും വെരിക്കോസ് വെയിന്

ഉത്തമമായ പരിഹാരവും കൂടിയാണ്. ഇടയ്ക്കിടെ കാലിൽ മസാജ് ചെയ്തു കൊടുക്കുക. ഇത് നിങ്ങൾക്ക് നല്ല രീതിയിലുള്ള മാറ്റം തരും. രണ്ട് പച്ച തക്കാളിയും ഒരു ടീസ്പൂൺ തേനും ദിവസവും രാവിലെ വയറ്റിൽ കഴിക്കുന്നത് ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളി അല്പം ചെറുനാരങ്ങാ നീരിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. എളുപ്പവഴികൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.