വളരെയധികം ആരോഗ്യഗുണമുള്ള ഒരു ചെറിയ ധാന്യമാണ് റാഗി. പഞ്ഞപ്പുല്ല് എന്നും ഇതിന് പേരുണ്ട്. സാധാരണയായി കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കി കൊടുക്കുന്നതിനാണ് ഇത് ഉപയോഗിക്കാറ്. എന്നാൽ ഇതുകൊണ്ട് പലഹാരങ്ങളും ഉണ്ടാക്കാം. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിനും റാഗി ഭക്ഷണമാക്കുന്നത് വളരെ നല്ലതാണ്.
അരി ഭക്ഷണത്തേക്കാൾ ഇതിന് കലോറി കുറവായതിനാൽ പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ ഉള്ളവർക്കും ഇത് കഴിക്കാം. കൂടാതെ മുടിവളർച്ചയ്ക്കും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും റാഗിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകൾ സഹായിക്കുന്നു. റാഗിയിൽ കാൽസ്യം അയൺ ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും.
അതുപോലെതന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിവളർച്ചയ്ക്കും റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ക്ഷീണം അകറ്റാനും ഉന്മേഷത്തിനും ഷുഗർ ലെവൽ കൺട്രോൾ ചെയ്യാനും കൊളസ്ട്രോൾ കുറയുന്നതിനും എല്ലാം റാഗി ഉപയോഗിച്ച് ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് പരിചയപ്പെടാം. ഇതിനായി ഒരു കപ്പ് റാഗി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക. കഴുകി വൃത്തിയാക്കിയ റാഗി അരക്കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
അതിനുശേഷം അരിച്ചെടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കുറുക്കി എടുക്കാം. ഇതിലേക്ക് ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക, അതേ അളവിൽ തേങ്ങയും ചിരണ്ടിയെടുക്കാം. ശേഷം കുറുക്കിവെച്ച റാഗി ചൂട് മാറിയതിനു ശേഷം തേങ്ങയും കാരറ്റും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് പഴമോ ഈത്തപ്പഴമോ ഇഷ്ടാനുസരണം ചേർക്കാം. ശരീരത്തിന് ഉന്മേഷം കിട്ടുന്നതിനും നിറം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഷുഗർ നോർമൽ ആകാനും ഇതുമതി. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.