ഇതറിഞ്ഞാൽ ഈ ഇല ഇനി നിങ്ങൾ കളയില്ല അത്രയും ഗുണങ്ങൾ ഉണ്ട് ഇതിന്.

നമ്മൾ സാധാരണയായി നാട്ടുവൈദ്യത്തിലും ഒറ്റമൂലി പ്രയോഗങ്ങൾക്കും ഉപയോഗിക്കുന്ന വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യമാണ് കറിവേപ്പില. പല അസുഖങ്ങളെയും ചെറുക്കാനുള്ള കഴിവ് കറിവേപ്പിലേഖ ഉണ്ട്. അതിനാൽ പണ്ടുമുതൽക്കേ നമ്മൾ കറികളിൽ എല്ലാം കറിവേപ്പില ഉപയോഗിച്ചു വരുന്നു. നമ്മൾ കഴിക്കുന്ന ആഹാരം നല്ലതുപോലെ ദഹിപ്പിക്കുന്നതിനും കുടലുകളുടെയും വയറിന്റെയും.

സംരക്ഷണത്തിനും വൃത്തിയാക്കുന്നതിനും വിര ശല്യത്തിനും കറിവേപ്പിലയുടെ ഗുണങ്ങൾ സഹായിക്കുന്നു. കറിവേപ്പില നന്നായി അരച്ച് വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും അതുപോലെതന്നെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിനും സഹായിക്കുന്നു.കറിവേപ്പില കഴിക്കുന്നത് കൊണ്ട് നമ്മുടെ ഞരമ്പുകളെ ഉണർത്തുകയും അതുവഴി ഓർമ്മശക്തി വർദ്ധിക്കുകയും .

കൂടാതെ അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾ വരാതെ ഇരിക്കുകയും ചെയ്യുന്നു. കറിവേപ്പിലയും ധാരാളം ആന്റിഓക്സിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ നമ്മുടെ ശരീരത്തിലെ പഴയ സെല്ലുകൾ പോയി പുതിയ സെല്ലുകൾ വരുന്നതിന് സഹായിക്കുന്നു. കാൽസ്യം, മെഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ മിനറൽ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ അമിനോ ആസിഡ് ധാരാളമായി കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിക്കുന്നത് കൊണ്ട് നമുക്ക് രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു.

ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുന്നതിനുള്ള ശക്തിയും കറിവേപ്പില ഉണ്ട് എന്ന് പഠനങ്ങൾ പറയുന്നു. കറിവേപ്പില നന്നായി അരച്ച് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വേദനയുള്ള ഭാഗത്ത് ലേബനം ചെയ്യുകയാണെങ്കിൽ നീർക്കെട്ട് മാറിക്കിട്ടും.കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടുന്നത് ചൊറിച്ചിൽ പോലുള്ള ത്വക്ക് സംബന്ധമായ അസുഖങ്ങളെ തടയുന്നു. അതുപോലെതന്നെ കാലിന്റെ ഉപ്പൂറ്റി വേദന പാദം വിണ്ടുകീറൽ കുഴിനഖം തുടങ്ങിയവയ്ക്കും കറിവേപ്പില ഉത്തമ ഔഷധമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക

Leave a Comment