പണ്ടുകാലത്ത് ഫാറ്റി ലിവർ എന്ന അസുഖം കേൾക്കുമ്പോൾ വളരെയധികം പേടി ഉണ്ടാക്കുന്ന ഒന്നായിരുന്നു. എന്നാൽ പുതുതലമുറയിൽ ഇത് വളരെയധികം സാധാരണമായി കഴിഞ്ഞു. പുതുതലമുറയുടെ ഭക്ഷണരീതിയും ജീവിതശൈലിയും ആണ് ഇത്തരം അസുഖങ്ങളിലേക്ക് നയിക്കുന്നത്. നമ്മുടെ ശരീരത്തിലെ വളരെ അത്യാവശ്യമായിട്ടുള്ള ഒരു അവയവമാണ് ലിവർ.
ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളുമായും ബന്ധം ഉണ്ട് ലിവറിന്റെ പ്രവർത്തനത്തിന്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണുകളെ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കാൻ നമ്മളെ സഹായിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളാണ്. കൂടാതെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡിനെ അതിന്റെ പ്രവർത്തനങ്ങൾക്ക് ശേഷം അതിനെ നശിപ്പിച്ച ശരീരത്തിൽ നിന്നും പുറം തള്ളുന്നത്.
കരളാണ്. ഫാറ്റി ലിവർ എന്ന് പറയുന്നത് കരളിൽ കൊഴുപ്പടിഞ്ഞ് അതിനെ വീക്കം സംഭവിക്കുന്ന അവസ്ഥയെയാണ്. ഫാറ്റി ലിവറിന് രണ്ട് ഘട്ടങ്ങളാണ് ഉള്ളത്. ഫൈബ്രോസിസും സെറോസിസും ആണ് അവ. പണ്ടുകാലങ്ങളിൽ എല്ലാം ഫാറ്റി ലിവർ സാധാരണയായി കണ്ടിരുന്നത് അമിതമായി മദ്യമിക്കുന്ന ആളുകളിൽ ആയിരുന്നു. അമിതമായി മദ്യം ഉപയോഗിക്കുന്നതുകൊണ്ട് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും തുടർന്ന് കരളിന് വീക്കം സംഭവിക്കുകയും ചെയ്യുന്നു. ഇതിന്റെ ലക്ഷണങ്ങളായി കണ്ണുകളിൽ മഞ്ഞപ്പ്, രക്തക്കുഴലുകൾ വീർക്കുക.
അമിതമായി വയറു വീർക്കുക, സാധാരണയിൽ അധികമായുള്ള ക്ഷീണം, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ്. തീർച്ചയായും ഫാറ്റി ലിവർ ഉള്ള ഒരു വ്യക്തി ആദ്യം ചെയ്യേണ്ടത് ഭക്ഷണം നിയന്ത്രിക്കുക എന്നതാണ്. അമിതമായുള്ള മധുരവും അരിയാഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കുക. നല്ല കൊഴുപ്പ് അടങ്ങിയ നെയ്യ് ബട്ടർ പാല് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.