പൊതുവേ നമ്മൾ ആഹാരപ്രിയരാണ്. പലതരത്തിലുള്ള ആഹാരങ്ങളാണ് ദിവസേന നമ്മൾ കഴിക്കുന്നത്. അതിൽ അധികവും നെയ്യ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ ആകാറുണ്ട്. കുട്ടികൾക്കും നമ്മൾ നെയ്യ് ചേർത്ത് ഭക്ഷണം നൽകാറുണ്ട്. എന്നാൽ നീ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും ചിന്തിക്കാറില്ല. നീ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ ഷുഗർ കൂടുമോ എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ.
നമ്മൾ പലർക്കും ഉണ്ട്. ഒരു ടീസ്പൂൺ നെയ്യ് കഴിക്കുമ്പോൾ 130 കലോറി ഊർജം നമുക്ക് ലഭിക്കുന്നുണ്ട്. നെയ്യിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീനോ അടങ്ങിയിട്ടില്ല. ഇതിൽ ഫാറ്റ് ആണ് ഉള്ളത്. എന്നാൽ നെയ്യിലെ ഈ ഫാറ്റ് നമ്മുടെ ശരീരത്തിന് ദോഷകരമായ ഒന്നല്ല. കൂടാതെ നെയ്യിൽ വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട് ഇത് കാഴ്ച ശക്തിക്കും അതുപോലെ മുടിയുടെ സംരക്ഷണത്തിനും നല്ലതാണ്.
കൂടാതെ വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്കും പല്ലിനും ബലം കൂടുകയും ചെയ്യുന്നു. ധരാളം കാൽസ്യം അടങ്ങിയിട്ടുള്ളതാണ് നെയ്യ്.ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഉന്മേഷവും ഊർജവും ലഭിക്കുന്നു. കൂടാതെ നെയ്യിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. മുഖസൗന്ദര്യത്തിനും മുഖത്തെ ചുളിവുകളും മാറുന്നതിനും എല്ലാം വൈറ്റമിൻ ഈ ഉപകാരപ്പെടുന്നു.
കൂടാതെ ഇതിൽ വൈറ്റമിൻ കെ കൂടെ അടങ്ങിയിട്ടുണ്ട്. നെയ്യ് ചേർത്ത ആഹാരങ്ങൾ ഉണ്ടാക്കി കഴിക്കുമ്പോൾ അത് ശരീരത്തിന് വണ്ണം കൂടുവാൻ കാരണമാകുന്നു. എന്നാൽ നെയ്യ് ചേർത്ത് ഉണ്ടാക്കുന്ന മരുന്ന് കഴിക്കുമ്പോൾ ആ മരുന്നിന്റെ എല്ലാ ഗുണങ്ങളും ശരീരത്തിൽ പെട്ടെന്ന് പിടിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനും മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഉള്ള അനേകം വൈറ്റമിനുകൾ നെയ്യിൽ അടങ്ങിയിട്ടുള്ളതിനാൽ നെയ്യ് കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.