പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. ഇതിന് കൂടാതെ പലപ്പോഴും പല രോഗങ്ങളെ പറ്റിയുമുള്ള തെറ്റിദ്ധാരണകളും ചിലരിൽ ഉണ്ടാകാറുണ്ട്. മിക്ക അസുഖങ്ങൾക്കും ഉള്ള പ്രധാന കാരണം നമ്മുടെ വയറിന്റെ ആരോഗ്യം ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ടാണ്. ഇത്തരത്തിൽ വയറിന്റെ ആരോഗ്യം നല്ലതല്ലാത്തതുകൊണ്ട് വരുന്ന അസുഖത്തിൽ ഒന്നാണ് ഐ ബി എസ്. നമ്മൾ കഴിക്കുന്ന ഭക്ഷണം കാരണം നമ്മുടെ വയറിലെയും ആമാശയത്തിലെയും കുടലിലെയും ബാക്ടീരിയാസിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്.
ഐബിഎസിന് കാരണമാകുന്നത്. നമ്മുടെ ശരീരത്തിൽ ചീത്ത ബാക്ടീരിയയും നല്ല ബാക്ടീരിയയും ഉണ്ട്. ഇവ ശരിയായ അനുപാതത്തിൽ ഉണ്ടെങ്കിൽ മാത്രമാണ് നമ്മുടെ വയറിന്റെ ആരോഗ്യം നല്ല രീതിയിൽ നിലനിൽക്കുകയുള്ളൂ. ചില കാരണങ്ങളാൽ നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയയുടെ അളവ് കുറയുകയും ചീത്ത ബാക്ടീരിയ വർദ്ധിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ വയറിന്റെ ആരോഗ്യം നല്ല രീതിയിൽ അല്ലാതാക്കുന്നതിന് കാരണമാകുന്നു. നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി ഉണ്ടാകണമെങ്കിൽ നല്ല ബാക്ടീരിയയുടെ അളവ് വർദ്ധിക്കണം.
ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും വിറ്റാമിനുകളും മിനറലുകളും വലിച്ചെടുക്കുന്നത് ഈ ബാക്ടീരിയാസ് ആണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളുടെ ആകിരണവും നടക്കുകയുള്ളൂ. അതിനാൽ വൈറ്റമിൻ ഡി യും ഫാറ്റും ലഭിക്കുന്നതിന് വേണ്ടി കോഴിമുട്ട ചിക്കൻ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ വയറു വീർക്കൽ തുടങ്ങിയവയും തുടർച്ചയായി ബാത്റൂമിൽ പോകാനുള്ള തോന്നൽ ഉണ്ടാകുന്നതും ഇവയെല്ലാം നമ്മുടെ ശരീരത്തിലെ.
ബാക്ടീരിയയുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം കൊണ്ട് സംഭവിക്കുന്നവയാണ്. ചില ആളുകളിൽ മലബന്ധവും ഉണ്ടാകാറുണ്ട്. 60% ത്തോളം മൈഗ്രൈൻ തലവേദനയ്ക്കും കാരണമാകുന്നത് കുടലുകളുടെ ആരോഗ്യം നല്ല രീതിയിൽ അല്ലാത്തതുകൊണ്ടാണ്. ദിവസവും രാവിലെ ഉറക്കം ഉണരുമ്പോൾ ഒരു ഗ്ലാസ് വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം ഇത് കുടലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഈ വെള്ളത്തിലേക്ക് ഉലുവയോ മഞ്ഞളോ ഇഞ്ചിയോ ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്. ഇത് ശരീരത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിനെയും മാലിന്യങ്ങളെയും നീക്കം ചെയ്യുന്നതിന് സഹായിക്കും. ഉച്ച ഭക്ഷണം കഴിക്കുമ്പോൾ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറച്ച് പകരം പച്ചക്കറികളും പ്രോട്ടീനും ഫ്രൂട്ട്സും ഉൾപ്പെടുത്താൻ ശ്രമിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.