നാച്ചുറലായി ഇനി നിങ്ങൾക്കും മുടി കറുപ്പിക്കാം. അലർജിയും, കെമിക്കലും ഇല്ലാതെ നിങ്ങൾക്കും മുടി കറുപ്പിക്കാം.

നരച്ച മുടിയിഴകൾ തലയിൽ കാണുന്നത് തന്നെ പലർക്കും മാനസികമായ വിഷമങ്ങൾ ഉണ്ടാക്കും. പ്രധാനമായും ഇത്തരത്തിലുള്ള മുടിയിഴകൾ തലയിൽ പ്രത്യക്ഷമാകുന്നത് പ്രായമാകുമ്പോഴാണ്. എന്നാൽ പ്രായമാകുന്നതിനു മുൻപേ ചിലർക്ക് അകാലനര പോലുള്ള അവസ്ഥകൾ കൊണ്ടും ഇത്തരത്തിൽ നരച്ച മുടിയിഴകൾ ഉണ്ടാകാം. നിങ്ങളുടെ ഈ നരച്ച മുടിയഴകളെ ഇല്ലാതാക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ഹെയർ ഡൈകളും.

കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ടാകും. ഈ പ്രോഡക്ടുകളിൽ നിന്നും ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ നിങ്ങൾക്കും നിങ്ങളുടെ മുടിയിഴകളെ കൂടുതൽ കറുപ്പിച്ച് എടുക്കാം. പ്രകൃതിദത്തമായ മാർഗങ്ങളാണ് എന്നതുകൊണ്ട് തന്നെ മറ്റ് സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാകില്ല. ഇത്തരത്തിൽ മുടി കറുപ്പിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് രണ്ട് വസ്തുക്കൾ ആണ് പ്രധാനമായും.

ആവശ്യമായി വരുന്നത്. ആദ്യത്തേത് നീലയമരിയയുടെ പൊടി വാങ്ങി ഉപയോഗിക്കാം. മറ്റൊന്ന് മൈലാഞ്ചി പൊടി ചേർത്ത് ഉപയോഗിക്കാം. നാച്ചുറൽ ആയുള്ള ഈ ഇലകൾ വാങ്ങിയും പറിച്ചു ഉണക്കി പൊടിച്ച് സൂക്ഷിക്കുന്നതും കൂടുതൽ എളുപ്പമാക്കും. ഒരു ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിച്ച ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ ഓളം ചായപ്പൊടി ചേർത്ത് കൊടുക്കുക. അല്പം ഒന്ന് വറ്റിച്ചെടുത്ത് ചൂടാറിയശേഷം .

ഈ രണ്ടു പൊടികളും വേറെ വേറെയായി ചായ വെള്ളത്തിൽ പേസ്റ്റ് രൂപത്തിൽ കലക്കാം. ഒരു ദിവസം രാത്രി മുഴുവനും ഇരുമ്പ് ചട്ടിയിൽ ഇത് മൂടി സൂക്ഷിക്കണം. രാവിലെ നിങ്ങൾക്ക് ഇതിൽ നിന്നും മൈലാഞ്ചി മിക്സ് എടുത്ത് പുരട്ടിയശേഷം നീല മിക്സ് പുരട്ടാം. അരമണിക്കൂർ നേരത്തേക്കെങ്കിലും ഇത് തലയിൽ പുരട്ടിയ ശേഷം മാത്രം തല തണുത്ത വെള്ളത്തിൽ സോപ്പ് ഉപയോഗിക്കാതെ കഴുകാം. തുടർന്ന് കൂടുതൽ അറിയുന്നതിനായി ലിങ്ക് തുറന്നു കാണുക.

Leave a Comment

×