താരനും മുടികൊഴിച്ചിലും മാറാനുള്ള സ്പെഷ്യൽ ഷാംപൂ…

ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളിലും കുട്ടികളിലും പുരുഷന്മാരിലും എല്ലാം കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. ഇതിനായി പലതരത്തിലുള്ള ഹെയർ ഓയിലുകളും ഷാമ്പുകളും നിരന്തരം ഉപയോഗിക്കുന്നവരാണ് പലരും. ഇതുകൊണ്ട് ചിലർക്കെങ്കിലും ഉപകാരം ഉണ്ടായേക്കാം എന്നാൽ പലർക്കും ഇത് യാതൊരു റിസൾട്ടും കൊടുക്കുന്നില്ല.

മാത്രവുമല്ല കെമിക്കലുകൾ അടങ്ങിയ നിറങ്ങളും ഹെയർ ഓയിലുകളും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് മുടിക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ ഇടയാകുന്നു. താരനും മുടികൊഴിച്ചിലും മാറ്റാനുള്ള ഒരു നാച്ചുറൽ ഷാംപൂവാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പരമ്പരാഗതമായി മുടിയുടെ സംരക്ഷണത്തിന് നാം ഉപയോഗിച്ചുവരുന്ന ഒരു നാച്ചുറൽ ഷാംപൂവാണ് ചെമ്പരത്തിത്താളി.

തലയ്ക്ക് തണുപ്പ് കിട്ടാനും അതുമൂലം മുടി വളരുന്നതിനും താരൻ അകറ്റാനും ഇത് സഹായിക്കും. കൂടാതെ വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് നാം ഉപയോഗിച്ച് കളയാറുള്ള കഞ്ഞിവെള്ളം. കഞ്ഞിവെള്ളം പുളിപ്പിച്ച് തലയിൽ തേക്കുന്നത് താരൻ അകറ്റാനും മുടി വളരാനും സഹായിക്കും. താരനെ പൂർണമായും അകറ്റി മുടി തഴച്ചു വളരുന്നതിന് വേണ്ടിയുള്ള ഷാംപൂ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒരു പിടി ചെമ്പരത്തിയുടെ ഇല എടുക്കുക. ഇല മാത്രമല്ല പൂവും ഉപയോഗിക്കാവുന്നതാണ്.

ഇതിലേക്ക് അല്പം കഞ്ഞിവെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശംഭുവിനു പകരം മുടിയിൽ ഇത് തേക്കാവുന്നതാണ്. താരനെ പൂർണ്ണമായും അകറ്റി മുടി തഴച്ചു വളരാൻ ഇത് സഹായിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം ഇത് ഒരുപോലെ ഉപയോഗിക്കാം. കടയിൽ നിന്നും വാങ്ങുന്ന ഷാമ്പുവിനെ പകരം ഇനി ഇത് ഉപയോഗിക്കാം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വളരെയധികം റിസൾട്ട് തരുന്ന ഷാമ്പു ആണിത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.