തൊണ്ടയിൽ കെട്ടിനിൽക്കുന്ന കഫം പൂർണമായും പുറന്തള്ളാം. ഈ ഇല ഉപയോഗിച്ചാൽ മതി.

പലരിലും പൊതുവായി കാണപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് കഫം നിറഞ്ഞുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതകൾ. തൊണ്ടയിൽ കഫം നിറഞ്ഞ് അങ്ങോട്ട് ഇങ്ങോട്ടോ എന്നില്ലാത്ത ഒരുതരം ബുദ്ധിമുട്ടും തൊണ്ടയിൽ കുത്തി കുത്തി ഉണ്ടാകുന്ന ചുമയും തൊണ്ടയടപ്പും മൂക്കടപ്പും എല്ലാം പൊതുവായി എല്ലാവരിലും കാണപ്പെടുന്ന ഒന്നാണ്. പൊതുവേ എല്ലാവരും ഇത്തരം ബുദ്ധിമുട്ടുകൾക്ക് ഡോക്ടറെ കാണാൻ പോകാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഹോം റെമഡികൾ ചെയ്ത് തൽക്കാലത്തേക്ക് ആശ്വാസം കണ്ടെത്തുന്നവരാണ്.

ഇത്തരം ഹോം റെമഡികൾ ചെയ്യുന്നതിലൂടെ തൽക്കാലികമായി ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും പിന്നീട് ഇവ വീണ്ടും ഉണ്ടായേക്കാം. ഇത്തരം ബുദ്ധിമുട്ടുകൾ നിസ്സാരമാക്കുന്നതിനാൽ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നതിനും സാധ്യത കുറവാണ്. അതിനാൽ തന്നെ കഫം നിറഞ്ഞു അതുകൊണ്ട് ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾ പൂർണ്ണമായും വിട്ടുമാറുന്നതിനു വേണ്ടി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഫലപ്രദമായ ഒരു ഔഷധം നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇതിനെ നാം ഉപയോഗിക്കുന്നത് പനിക്കൂർക്കയുടെ ഇലയാണ്.

പരമ്പരാഗതമായി നാം കുട്ടികൾക്കും മുതിർന്നവർക്കും കഫക്കെട്ട് ജലദോഷം തുടങ്ങിയവയ്ക്ക് നീര് പിഴിഞ്ഞ് കൊടുക്കുന്നതിനും വെള്ളം തിളപ്പിച്ചു കുടിക്കുന്നതിനും എല്ലാം ഈ ഇല ഉപയോഗിക്കാറുണ്ട്. കഞ്ഞിക്കുർക്ക എന്നും ഇതിന് ചിലയിടങ്ങളിൽ പറയാറുണ്ട്. വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യമാണ് ഇത്. വായ്പുണ്ണിനും ഇതിന്റെ ഇല ചവച്ചരച്ച് കഴിക്കുന്നത് ഉത്തമമാണ്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ കേറുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്നതിനും പനിക്കൂർക്ക ഇല.

സഹായിക്കുന്നു. കഫം നിറഞ്ഞുകൊണ്ട് ഉണ്ടാകുന്ന ചുമ മൂക്കടപ്പ് തൊണ്ടയടപ്പ് തുടങ്ങിയവയ്ക്ക് ഔഷധം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ഒരുപിടി പനിക്കൂർക്കയുടെ ഇല കഴുകി വൃത്തിയാക്കി എടുക്കുക. ഇതിന്റെ കൂടെ ഒരു പിടി തുളസി ഇലയും കഴുകി വൃത്തിയാക്കി എടുക്കുക. ഇവ രണ്ടും നന്നായി ചതച്ച് നീര് പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് ഒരു നുള്ള് കറിക്കായം പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കൂടാതെ ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ തേനും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

 

×