മുടിയുടെ സംരക്ഷണത്തിനും കറുപ്പ് നിറം നിലനിർത്താനും ഇങ്ങനെ ചെയ്തു നോക്കൂ

സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നത് മുട്ടറ്റം നിൽക്കുന്ന മുടിയാണ്. ഏതൊരു സ്ത്രീക്കും നീളമുള്ള മുടി സ്വപ്നമാണ്. എന്നാൽ പല കാരണങ്ങളാൽ ഇന്ന് അതുപോലുള്ള മുടിയൊന്നും ആർക്കും ഇല്ല. നമ്മുടെ ലൈഫ് സ്റ്റൈലും ഭക്ഷണരീതിയും മുടിയുടെ സംരക്ഷണത്തെ ബാധിക്കുന്നതാണ്. പുതുതലമുറയ്ക്ക് അവരുടെ തിരക്കുകൾ കാരണം മുടിയുടെ കാര്യത്തിൽ വേണ്ടത്ര സംരക്ഷണം നൽകാൻ.

കഴിയാതെ വരുന്നു. എന്നാൽ എളുപ്പത്തിൽ തന്നെ നമ്മുടെ മുടിയെ സംരക്ഷിക്കാൻ നമുക്ക് വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളുണ്ട്. അതിനായി എണ്ണ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം കഴുകി തുടച്ചു വൃത്തിയാക്കിയ വെള്ളം നനവ് തീരെ ഇല്ലാത്ത ഒരു കുപ്പി എടുക്കുക. അതിലേക്ക് കുറച്ച് ഒലിവ് ഓയിൽ എടുക്കുക, ഇതിലേക്ക് അഞ്ചോ ആറോ ബദാം എടുക്കുക, ഈ ബദാം തരിയായി പൊടിച്ച് ഒലിവെണ്ണയിൽ.

ഇട്ടു വയ്ക്കുക ശേഷം കുപ്പി നന്നായി അടച്ച് ഇരുട്ടുള്ള ഭാഗത്തു ഷെൽഫിൽ വയ്ക്കുക. ഇത്തരത്തിൽ ഈ എണ്ണയെ എടുത്തു വെച്ച് പതപ്പിച്ച് എടുക്കുക. പെട്ടെന്നുള്ള ഉപയോഗത്തിന് ആണെങ്കിൽ എണ്ണ ചൂടാക്കി എടുത്താലും കുഴപ്പമില്ല. ബദാമിൽ വൈറ്റമിൻ ഈ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടി വളരുന്നതിന് സഹായിക്കുന്നു. കൂടാതെ മുടിയുടെ ബലവും കറുപ്പ് നിറവും നിലനിർത്തുന്നു.

ബദാമും ഒലിവ് ഓയിലും അതിൽ അടങ്ങിയിട്ടുള്ള ഗുണത്താൽ മുടിയെ സംരക്ഷിക്കുകയും മുടി തിളക്കമുള്ളതും ബലമുള്ളതുമായി നിലനിർത്തുന്നു. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെയർ ഓയിൽ ആണിത്. ഇതിന് ഒട്ടും സൈഡ് എഫക്ടുകൾ ഇല്ല. ഇത് വളരെയധികം റിസൾട്ട് ഉണ്ടാക്കുന്ന ഹെയർഓയിൽ ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

Leave a Comment

×