കേൾക്കുമ്പോൾ തന്നെ വളരെയധികം ഭയം ഉളവാക്കുന്ന ഒരു അസുഖമാണ് ക്യാൻസർ. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഈ അസുഖം വളരെയധികം സാധാരണമായി കഴിഞ്ഞു. ഭൂരിഭാഗം പേരും പലതരത്തിലുള്ള ക്യാൻസറുകൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവരിലും ഇത് ഉണ്ടാവുന്നുണ്ട്. ക്യാൻസറുകൾ പലവിധത്തിൽ ഉണ്ട്. ഇതിനെല്ലാം ഒരേ ലക്ഷണങ്ങൾ അല്ല കാണിക്കുന്നത്. നമ്മുടെ ശരീരത്തിൽ കാൻസർ സെല്ലുകൾ വർദ്ധിക്കുമ്പോൾ ഓരോ തരത്തിലുള്ള ക്യാൻസറിനും വ്യത്യസ്തമായിട്ടുള്ള രോഗലക്ഷണങ്ങളാണ്.
കാണിക്കാറുള്ളത്. ഇത് തുടക്കത്തിൽ തന്നെ ശ്രദ്ധിച്ച് രോഗം നിർണയം നടത്തുകയാണെങ്കിൽ തുടക്കത്തിൽ തന്നെ ചികിത്സിച്ച് പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. ക്യാൻസറിനെ നമ്മുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അവ എന്തെല്ലാമാണെന്ന് അറിയുന്നതിന് മുന്നേ കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് കടുത്ത പനി. ഒരു കാരണവും കൂടാതെ തുടർച്ചയായി കാണുന്ന കടുത്ത പനി ക്യാൻസറിന്റെ ലക്ഷണം ആണ്.
കൂടാതെ ഒരു കാരണവും കൂടാതെ കുറഞ്ഞ കാലയളവിൽ ശരീരഭാരം വളരെ കുറയുന്നതായി കണ്ടാൽ ശ്രദ്ധിക്കണം. കൂടാതെ എപ്പോഴും വയർ നിറഞ്ഞ പോലെ തോന്നൽ. കഴലകളിൽ കണ്ടു വരുന്ന വേദന ഉള്ളതും ഇല്ലാത്തതുമായ മുഴകൾ, തുടങ്ങിയവ കാൻസർ ലക്ഷണങ്ങൾ ആണ്. പൊതുവായി സ്ത്രീകളിൽ കണ്ടുവരുന്നതാണ് ബ്രെസ്റ് കാൻസർ. മാറിടങ്ങളിൽ ഉണ്ടാകുന്ന മുഴകൾ ആണ് ഇതിന്റെ ലക്ഷണം. പലപ്പോഴും ഇത് പുറത്ത് പറയാൻ സ്ത്രീകൾ മടിക്കുന്നതിനാൽ ഇതിനു തുടക്കത്തിൽ ചികിത്സ കിട്ടാതെ പോകുന്നു.
മൂക്കിൽ നിന്നും വായിൽ നിന്നും ബ്ലീഡിങ് ഉണ്ടാവുക, സ്ത്രീകളിൽ തുടർച്ചയായി കണ്ടുവരുന്ന ആർത്തവം, തുടങ്ങിയവയെല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. കൂടാതെ തലച്ചോറിനെയും കാൻസർ ബാധിക്കാറുണ്ട്. സ്കാനിംഗ് കൂടെയും ബിയോപ്സി ടെസ്റ്റ് ലൂടെയും കാൻസർ രോഗം കണ്ടെത്താം. കഠിനമായ തലവേദന ക്ഷീണം മാനസികമായുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ക്യാൻസർ രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങളാണ്.
ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് കാര്യമാണ് പുകവലി മദ്യപാനം എന്നീ ശീലങ്ങൾ ഒഴിവാക്കേണ്ടത്. അതുപോലെതന്നെയാണ് നമ്മുടെ ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും. ചില ആഹാരങ്ങൾ നമ്മൾ കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ നമ്മുടെ ശരീരത്തിൽ ക്യാൻസർ നുള്ള സാധ്യത വർദ്ധിപ്പിക്കും. ധാരാളമായി മധുരം കഴിക്കുന്നതും പൊറോട്ട റെഡ്മീറ്റ് തുടങ്ങിയ സാധനങ്ങൾ കഴിക്കുന്നതും ഭാവിയിൽ ക്യാൻസറിന് കാരണമായേക്കാം. കൂടുതൽ അറിഞ്ഞതിന് വീഡിയോസ് തുടർന്ന് കാണുക.