കൊളസ്ട്രോൾ തടയുന്നതിന് വേണ്ടിയുള്ള ഒറ്റമൂലി.

കൊളസ്ട്രോൾ എന്ന അസുഖം കൊണ്ട് പ്രയാസപ്പെടുന്നവരാണ് പലരും. അമിതമായി ശരീരത്തിൽ കൊഴുപ്പടിഞ്ഞത് കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ കൂടുന്നത് വഴി ഹൃദയാഘാതം സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു. കൊളസ്ട്രോൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. നല്ല കൊളസ്ട്രോൾ കുറയുകയും ചീത്തവിളസ്റ്റുകൾ വർദ്ധിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കുന്നത്.

പ്രധാനമായും ഈ അസുഖം ഉണ്ടാകാനുള്ള കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങളിൽ പെട്ട ഒന്നാണ് കൊളസ്ട്രോൾ. ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നത് വഴിയാഘാതമോ അല്ലെങ്കിൽ തലച്ചോറിലേക്കുള്ള ഞരമ്പുകളിൽ ബ്ലോക്ക് ഉണ്ടായേക്കാം. ഇത്തരം കൊളസ്ട്രോൾ വർദ്ധിച്ച ദുരിതത്തെ ഒഴിവാക്കുന്നതിന് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

ഡ്രസ്സ് ടെൻഷൻ മുതലായവയിൽ നിന്നും മോചനം നേടുക, കൂടാതെ കൃത്യമായ രീതിയിൽ വ്യായാമങ്ങൾ ചെയ്യുക, തുടങ്ങിയ മാർഗത്തിലൂടെ കൊളസ്ട്രോളിന് കുറയ്ക്കുവാൻ നമുക്ക് സാധിക്കും. തികച്ചും ഫലം തരുന്ന ഇംഗ്ലീഷ് മരുന്നുകളെക്കാൾ മികച്ച പല നാട്ടുവൈദ്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കുന്നതിന് നമുക്ക് ലഭ്യമാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ ചിലവ് കുറഞ്ഞ രീതിയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ നാട്ടുവൈദ്യങ്ങൾ ഉപയോഗിക്കാം. കറിവേപ്പില അരച്ച് ദിവസവും നെല്ലിക്കാ വലിപ്പത്തിൽ കഴിക്കുന്നത് .

കൊളസ്ട്രോളിന് തുരത്തും. അതുപോലെതന്നെ കാബേജ് ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളകുപൊടി ചേർത്തു കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചുവന്നുള്ളിയുടെ ദിവസേനയുള്ള ഉപയോഗം ശരീരത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കുന്നു. ചുവന്നുള്ളിയുടെ നീര് മോരിൽ കലക്കി കഴിക്കുന്നതും ഭക്ഷണത്തിൽ ധാരാളം ചുവന്നുള്ളി ചേർക്കുന്നതും നല്ലതാണ്. ഇഞ്ചി കറിവേപ്പില എന്നിവ മോരിൽ കലക്കി ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കുറയുന്നതിന് സഹായിക്കും.

തിപ്പല്ലി വെള്ളത്തിൽ കുതിർത്ത് അരച്ചുചേർത്ത് വെള്ളത്തിൽ കലക്കി കുടിക്കുന്നത് കൊളസ്ട്രോൾ കുറയുന്നതിന് സഹായിക്കുന്നു. നാട്ടിൻപുറങ്ങളിലും നമ്മുടെ വീടുകളിലും എല്ലാം സാധാരണമായി ഉണ്ടാകുന്നതാണ് കാന്താരി മുളക്. ഇത് ധാരാളമായി കഴിക്കുന്നത് കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കും. വെളുത്തുള്ളി അരച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച് കഴിക്കുന്നത് കൊളസ്ട്രോൾ കുറയുന്നതിന് സഹായിക്കും. കൂടാതെ ഭക്ഷണത്തിൽ യുവ ധാരാളം ഉൾപ്പെടുത്തിയും ചുട്ടുതിന്നും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×