ഈ ഔഷധസസ്യം ഉപയോഗിച്ചാൽ പല രോഗങ്ങളും നമ്മളിൽ നിന്നും വിട്ടുമാറും.

പ്രമേഹ രോഗികളാണ് നമ്മുടെ സമൂഹത്തിൽ ഏറെയും ഇന്ന്. ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കൃത്രിമ മരുന്നുകൾ ഉപയോഗിക്കാതെ നാച്ചുറൽ ആയുള്ള ട്രീറ്റ്മെന്റിലൂടെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് കഴിയും. നാട്ടിൻപുറങ്ങളിൽ എല്ലാം സുലഭമായി കിട്ടുന്ന ഒരു ചെറിയ ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്. വളരെയധികം പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്.

ആയുർവേദ വിധിപ്രകാരം നമ്മുടെ ശരീരത്തിലെ വാത പിത്ത കഫ രോഗങ്ങൾക്ക് ഉള്ള ഔഷധമാണ് മുക്കുറ്റി. ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് മുക്കുറ്റി. പണ്ടുകാലങ്ങളിൽ എല്ലാം നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം ധാരാളമായി ലഭിച്ചിരുന്ന ഈ ഔഷധസസ്യം ഇന്ന് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാകുന്നത്. മുക്കുറ്റി അരച്ചു പിഴിഞ്ഞ് നീര് നെറ്റിയിൽ തുടങ്ങുന്നത് ശരീരത്തിന് തണുപ്പ് നൽകുന്നു. ശരീരത്തിലെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച് അവരുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു.

കൂടാതെ മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും മുക്കുറ്റി ഔഷധമാണ്. ശരീരത്തിലെ നീർക്കെട്ട് മാറുന്നതിനു മുക്കുറ്റി ഫലപ്രദമാണ്. മുക്കുറ്റിയിൽ വളരെയധികം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഉണങ്ങാത്ത മുറിവുകളിൽ മുക്കുറ്റിയുടെ നീര് പുരട്ടുന്നത് വളരെ ഉത്തമമാണ്. അഞ്ചുമുക്കുറ്റിയും 5 കുരുമുളകും അരച്ച് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വിട്ടുമാറാത്ത ചുമ്മാ പനി തുടങ്ങിയ അസുഖങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതിനും സഹായിക്കും. മുക്കുറ്റി അരച്ചു പിഴിഞ്ഞ് നീതി കഴിക്കുന്നത് മൂത്രാശയെ സംബന്ധമായ.

അസുഖങ്ങൾക്ക് ശമനം ലഭിക്കും. മുക്കുറ്റിയും നെല്ലിക്കയും കറിവേപ്പിലയും ചേർത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് ഗ്യാസ് ട്രബിളിന് പരിഹാരമാണ്. പ്രസവനന്തര ചികിത്സയിൽ ആരോഗ്യ സംരക്ഷിക്കുന്നതിന് വേണ്ടി മുക്കുറ്റിയും പച്ചരിയും ചേർത്ത് കുറുക്കുണ്ടാക്കി കഴിക്കുന്നത് വളരെ നല്ലതാണ്. പെട്ടെന്ന് ഉണ്ടാകുന്ന പനിക്ക് മുക്കുറ്റിയുടെ നീര് നെറ്റിയിൽ പുരട്ടുന്നത് ആശ്വാസം ലഭിക്കും. കൂടാതെ മുക്കുറ്റി അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് അതിസാരം മാറുന്നതിനുള്ള ഒരു മാർഗ്ഗമാണ്.

കറ്റാർവാഴ തഴുതാമ മുക്കുറ്റി ബ്രഹ്മി അരച്ച് തേനിൽ ചേർത്ത് നെല്ലിക്ക വലിപ്പത്തിൽ ദിവസവും കഴിക്കുന്നത് നിത്യയൗവനം നിലനിർത്തുവാൻ പഴമക്കാർ ഉപയോഗിച്ചിരുന്ന ഔഷധക്കൂട്ടാണ്. അൾസർ ഉള്ള ആളുകൾക്ക് താറാവിന്റെ മുട്ടയിൽ മുക്കുറ്റി സമൂലം അരച്ചു പിഴിഞ്ഞ നീര് ചേർത്ത് കുരുമുളകുപൊടിയും ചേർത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. ഏഴു ദിവസം തുടർച്ചയായി ഇത് ചെയ്താൽ നല്ല ആശ്വാസം ലഭിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×