ഓട്സ് ഒരു സിറിയയിൽ ഗ്രൈൻ ആണ്. ഇതിന് കലോറികുറവാണ്. അതുകൊണ്ടുതന്നെ ഇതിന് ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്. പ്രമേഹ രോഗികൾക്ക് മാങ്ങ, ചക്കപ്പഴം എന്നിവ കഴിക്കുന്നതിന് പകരം പേരയ്ക്ക നെല്ലിക്ക എന്നീ വിറ്റാമിനുകൾ കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതാണ് നല്ലത്.കൂടാതെ പ്രോട്ടീൻ അടങ്ങിയ മുട്ടയുടെ വെള്ള ചിക്കൻ എന്നിവ കഴിക്കാവുന്നതാണ്.
റെഡ് മീറ്റ് ഒഴിവാക്കുക.ചോറിന്റെ അളവ് കുറച്ചിട്ടുള്ള തൈര് സാദം, പുഴുങ്ങിയെടുത്ത മധുരം കുറവുള്ളഏത്തപ്പഴം,റോബസ്റ്റാ പഴം എന്നിവ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതാണ്. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വന്ന ഒരു സിറിയൽ ഗ്രെയ്ൻ ആണ് ഓട്സ്. താരതമ്യേന ഇതിന് അരിയേക്കാൾ കലോറി കുറവാണ്. മാത്രമല്ല ഫൈബർ കണ്ടന്റ് കൂടുതലുണ്ട്. പ്രധാനമായും ഓട്സ് പലതരത്തിലും കാണപ്പെടുന്നു.
ഐറിഷ് ഓട്സ് റോൾഡ് എന്നിങ്ങനെയാണവ. സാധാരണയായി നമുക്ക് നാട്ടിൽ കിട്ടാറുള്ളത് റോൾഡ് ഓട്സ് ആണ്. ഇത് പെട്ടെന്ന് വേവാൻ സാധിക്കും. ഓട്സ് കുറുക്കി മാത്രമല്ല പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കിയും കഴിക്കാം. കഴിക്കുന്ന ഭക്ഷണത്തിൽ അല്ല കഴിക്കുന്ന രീതിയിലാണ് പ്രധാനം. മധുരവും ഉപ്പും അധികം ചേർക്കാതെ ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഇത് കൊളസ്ട്രോളുംഷുഗറും കുറയുന്നതിന് സഹായിക്കും. ഓട്സിനു പുറമേ ചെറുധാന്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കുക. റാഗി, മുതിര, ബ്രൗൺ റൈസ്, ഗോതമ്പ് എന്നി മില്ലറ്റ്സ് ഉപയോഗിക്കാവുന്നതാണ്. ഏതു ഭക്ഷണം തെരഞ്ഞെടുക്കുമ്പോഴും നമ്മുടെ ശരീരത്തിന് അത് ചേരുന്നതാണോ എന്നറിയാൻ അലർജിൻ ടെസ്റ്റ് ചെയ്യുന്നത് സഹായിക്കും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾക്ക് പകരം പ്രോട്ടീനും ഫൈബർ കണ്ടന്റും വിറ്റാമിനികളും അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാം.