കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇനി കഞ്ഞി വെള്ളം വെറുതെ കളയില്ല..

മിക്ക ആളുകളുടെയും പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ടു വരാറുണ്ട്. മുടികൊഴിച്ചിലും താരനും ഇല്ലാതാക്കാൻ വേണ്ടി പലതരത്തിലുള്ള മരുന്നുകൾ പ്രയോഗിക്കുന്നവരാണ് നമ്മളിൽ പലരും. അതിനായി പലതരത്തിലുള്ള ഹെയർ ഓയിലുകളും മറ്റും ഇന്ന് നമുക്ക് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഒട്ടും പണം ചിലവാക്കാതെ വളരെയധികം ഗുണമുള്ള ഒരു മരുന്ന്.

നമുക്ക് ഇതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. ഞാൻ വീട്ടിൽ വെറുതെ കളയുന്ന കഞ്ഞി വെള്ളത്തിനു ഇക്കാര്യത്തിൽ പ്രധാന പങ്കുവയ്ക്കാൻ സാധിക്കും. പരമ്പരാഗതമായി മുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്ന രണ്ടു സാധനങ്ങളാണ് കഞ്ഞിവെള്ളവും ഉലുവയും. താരനെ അകറ്റാനും മുടി വളരാനും ഉലുവ സഹായിക്കുന്നു. ഇവ രണ്ടും കൂടിച്ചേരുമ്പോൾ ആണെങ്കിലും ഗുണം അധികമാണ്.

തലേദിവസം എടുത്തു വച്ചിട്ടുള്ള ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കുതിരാൻ വെക്കുക. പിറ്റേദിവസം ആകുമ്പോഴേക്കും ഉലുവയുടെ എല്ലാ സത്തുകളും കഞ്ഞിവെള്ളത്തിലേക്ക് അലിഞ്ഞു ചേർന്നിട്ടുണ്ടാവും. ഇത് മറ്റൊരു ബൗളിലേക്ക് അരിച്ചെടുക്കുക. അരിച്ചെടുത്തതിനുശേഷം ഇത് ഒരു ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയോ തലയോട്ടിയിലേക്ക് നല്ലതുപോലെ തേച്ചുപിടിപ്പിച്ചു കൊടുക്കുക. അരമണിക്കൂറിന് ശേഷം ഇത് കഴുകി കളയാം.

ഇങ്ങനെ ആഴ്ചയിൽ മൂന്നുദിവസം ചെയ്യുന്നതുകൊണ്ട് താരനും മുടികൊഴിച്ചിലും മാറി മുടി നല്ലതുപോലെ വളരാൻ സഹായിക്കും. പുരുഷന്മാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുമ്പോൾ ഉലുവയുടെ ഒരു ദുർഗന്ധം മുടിക്ക് ഉണ്ടായിരിക്കും. തുടർച്ചയായി മൂന്ന് ദിവസം നല്ലതുപോലെ കഴുകുമ്പോൾ ആ മണം പോയി കിട്ടും. മുടികൊഴിച്ചിലിന് ഇത് നല്ലൊരു ടിപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment