മൂക്കിലെ ബ്ലാക്ക് ഹെഡ്സ് പൂർണമായും മാറ്റാൻ ഇതു മാത്രം ചെയ്താൽ മതി..

നമ്മുടെ എല്ലാവരുടെയും ഒരു പ്രശ്നമാണ് മൂക്കിലെ ബ്ലാക്ക് ഹെഡ്സ് മൂക്കിന്റെ തുമ്പിലും രണ്ട് സൈഡിലും പിന്നെ ചുണ്ടിന്റെ താഴെയും ആണ് ബ്ലാക്ക് ഹെഡ്സ് അല്ലെങ്കിൽ വൈറ്റ്ഹെഡ്‌സ് ഉണ്ടാവാറുള്ളത്. ബ്യൂട്ടിപാർലറിൽ പോയി ഇത് റിമൂവ് ചെയ്താലുംരണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത് വീണ്ടും വരുന്നു. വീട്ടിലുള്ള രണ്ടുമൂന്നു സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത് പൂർണമായും മാറ്റാൻ സാധിക്കും.

ആദ്യം ചെയ്യേണ്ടത് സ്ക്രബ്ബ് ആണ്. അതിനുവേണ്ടി ഒരു ബൗളിലേക്ക് ഒരു സ്പൂൺ പഞ്ചസാര എടുക്കുക കൂടെ ഒരു ചെറുനാരങ്ങയുടെ പകുതിയും എടുക്കുക. ഈ ചെറുനാരങ്ങാ ഈ പഞ്ചസാരയിൽ മുക്കി ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളിൽ 5 മിനിറ്റ് നന്നായി സ്ക്രബ് ചെയ്യുക. ഇതിനുശേഷം ആവശ്യമുള്ളത് ഒരു പാക്ക് ആണ്. തയ്യാറാക്കുന്നതിന് ഒരു ബൗളിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർക്കുക.

ഇതിലേക്ക് ഒരു സ്പൂൺ കടലപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു പാക്ക് രൂപത്തിലാക്കി എടുക്കുക. സ്ക്രബ്ബ് ചെയ്ത ഭാഗങ്ങളിൽ ഈ പാക്ക് ഇടുക. ഉണങ്ങിയതിനു ശേഷം സാധാരണ തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം. ഇതിനുശേഷം നമ്മൾ ചെയ്യുന്നത് ക്ലൻസിങ് ആണ്. ക്ലൻസിംഗിന് വേണ്ടി നമ്മൾ റോസ് വാട്ടർ അല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തൈര് ആണ് ഉപയോഗിക്കുന്നത്.

പാക്ക് റിമൂവ് ചെയ്തതിനുശേഷം ഒരു സ്പൂൺ തൈര് എടുത്ത് സ്ക്രബ്ബ് ചെയ്ത ഭാഗങ്ങളിൽ നന്നായി തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല കളറും ഒരു ഗ്ലൈസിങ്ങും കിട്ടുന്നതാണ്.ഇത് തുടർച്ചയായി 10 ദിവസം ചെയ്യുന്നതിലൂടെ ബ്ലാക്ക് ഹെഡ്സ് പൂർണമായും മാറ്റാം.

Leave a Comment

×