ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അലർജി തുടങ്ങിയവക്ക് ഈ ഇല ഉപയോഗിച്ച് നോക്കൂ..

കുട്ടികളിലും മുതിർന്നവരിലും സാധാരണമായി കണ്ടുവരുന്ന ഒന്നാണ് അലർജി ചൊറിച്ചിൽ തുടങ്ങിയവ. നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ അതായത് നെറ്റി കൈമുട്ട് കാൽമുട്ട് തുടയിടുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിറവ്യത്യാസങ്ങളും ആസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ഇവയെല്ലാം സോറിയാസിസും ആയി ബന്ധപ്പെട്ടിട്ടുള്ളവയാകാം. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ നിറ വ്യത്യാസം എന്നിവയ്ക്കുള്ള കാരണം പ്രധാനമായും വൈറസ് ബാധയോ അല്ലെങ്കിൽ ബാക്ടീരിയ ബാധയോ ആവാം.

എന്നാൽ സോറിയാസിസ് ഇതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. നമ്മുടെ എല്ലാവരുടെ ശരീരത്തിലും ഒരു ഇമ്മ്യൂണിറ്റി സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. ഇതുമൂലം നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന രോഗാണുക്കളെ ഇത് തടയുകയും ചെയ്യും. ഒരു ഓട്ടോ ഇമ്മ്യൂണോ ഡിസീസ് ആണ് സോറിയാസിസ്. ശരീരത്തിന്റെ മടക്കുകളിലോ കൈകാൽമുട്ടുകളിലോ നെറ്റിയിലോ ചെവിയുടെ പുറകിലോ എല്ലാം വൃത്താകൃതിയിലും ശൽക്കങ്ങൾ രൂപപ്പെട്ട് കട്ടിയുള്ള രൂപത്തിലും കാണപ്പെടുന്നതിനെയാണ് സോറിയാസിസ് എന്ന് പറയുന്നത്.

അസഹനീയമായ ചൊറിച്ചിലുകളും അസ്വസ്ഥതയും ഇവ ഉണ്ടാക്കുന്നു. ചിലരിൽ ഈ അസുഖം വളരെ കുറച്ചു കാലം മാത്രമേ നിലനിൽക്കാറുള്ളൂ. എന്നാൽ ചിലരിൽ അത് കാലങ്ങളോളം നീണ്ടുനിൽക്കുകയും ഇതിന്റെ വ്യാപ്തി വർധിക്കുകയും ചെയ്യാറുണ്ട്. സോറിയാസിസ് ഉണ്ടാകുന്ന സ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. തലയിൽ കോശങ്ങൾ നശിച്ച് കട്ടിയായി കാണപ്പെടുന്ന അവസ്ഥയെയാണ് പ്ലാക്യു സോറിയാസിസ് എന്ന് പറയുന്നത്. ശരീരത്തിന്റെ പലഭാഗത്തായി രക്തത്തുള്ളികൾ .

പോലെ കാണപ്പെടുന്നതിനെയാണ് ഗുട്ടറ്റ് സൊറിയാസിസ് എന്ന് പറയുന്നത്. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇത് കണ്ടുവരുന്നത്. ബാക്ടീരിയ ഇൻഫെക്ഷൻ ആണ് ഈ സോറിയാസിസിനു കാരണം. എന്നാൽ ചിലരെ സോറിയാസിസ് ബാധിക്കുന്നത് നഖങ്ങളിലാണ്. ഇതിനെയാണ് നെയിൽ സോറിയസിസ് എന്ന് പറയുന്നത്. കൂടാതെ ഇൻവേഴ്സ് സോറിയാസിസ് എന്ന ഒരുതരം സോറിയാസിസ് കൂടെ ഉണ്ട്. ഇത് ഉണ്ടാകുന്നത് ശരീരത്തിന്റെ മടക്കുകളിൽ ആണ്. കൂടുതലായും ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത് കൂടാതെ പഴുപ്പ് നിറഞ്ഞ കുരുക്കൾ പോലെ കണ്ടു വരാറുണ്ട് ഇവയും സോറിയാസിസ് ആണ്.

നമ്മുടെ ശരീരത്തിലുള്ള എച്ച് എൽ എ എന്ന ഒരു ജീനാണ് സോറിയാസിസ് രോഗത്തിന് കാരണമാകുന്നത്. റിവേഴ്സ് ഇമ്മ്യൂണിറ്റി സിസ്റ്റം ഉള്ളതുകൊണ്ട് മാത്രമല്ല ചിലരിൽ ബാക്ടീരിയ ഇൻഫെക്ഷൻ കൊണ്ടും സോറിയാസിസ് കണ്ടുവരുന്നുണ്ട്. ഇതിന് പ്രധാനമായും കാരണമാകുന്നത് ദഹനപ്രക്രിയയിലുള്ള തകരാറുകൾ ആണ്. പുകവലിയും മദ്യപാനവും സോറിയാസിസ് ഉള്ള ആളുകളിൽ അതിന്റെ വ്യാപ്തി കൂടുന്നതിന് കാരണമാകുന്നു. ദന്തപാലയുടെ ഇല സോറിയാസിസ് രോഗത്തിന് ഔഷധമാണ്. ദന്തപാലയുടെ ഇല വെളിച്ചെണ്ണയിൽ ഇട്ട് അഞ്ചു ദിവസം വെയിലത്ത് വെച്ചശേഷം ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുത്താൽ ആശ്വാസം ലഭിക്കും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

×