സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പിസിഒഡി. മൂന്ന് സ്ത്രീകളിൽ ഒരാൾക്കെങ്കിലും ഇത് കാണുന്നു. ആർത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകളും ശരീരഭാരം കൂടുന്നതും അതുപോലെതന്നെ ഗർഭം ധരിക്കാത്ത അവസ്ഥയും ഉണ്ടാകുമ്പോൾ ആണ് പ്രധാനമായും ഡോക്ടറെ കാണാൻ എല്ലാവരും പോകുന്നത്. പിസിഒടി എന്ന അവസ്ഥ ഉണ്ടാകുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുക. പിസിഒഡി ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണരീതിയാണ്.
പിന്നെ കൃത്യമായ വ്യായാമവും. ഇതിനെല്ലാം ശേഷമാണ് മെഡിസിൻ. മെഡിസിനു വലിയ പ്രാധാന്യം ഒന്നും നൽകേണ്ടതില്ല. കൃത്യമായ ഡയറ്റും എക്സസൈസും ചെയ്യുന്നതിലൂടെ മെഡിസിനും ഉൾപ്പെടുത്തുകയാണെങ്കിൽ മാറ്റങ്ങൾ ഉണ്ടാവും. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഗർഭാശയത്തിലെ അണ്ഡോല്പാദനം കൃത്യമായി നടക്കുകയില്ല. ഇതിനെ തുടർന്നാണ് ആർത്തവ ക്രമക്കേടുകൾ ഉണ്ടാകുന്നത്. ഇതുകൊണ്ട് മുഖത്ത് അമിതമായി ഉണ്ടാകുന്ന രോമവളർച്ച കഴുത്തിന് ചുറ്റും ഉള്ള കറുത്ത പാടുകൾ തുടങ്ങിയവയ്ക്ക്.
കാരണമാകും. കൂടാതെ പിസിഒഡി ഉള്ള 50% സ്ത്രീ കളിലും ശരീരഭാരം കൂടിവരുന്നു. പിസിഒഡി ഉള്ളവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണ രീതിയാണ്. ദിവസവും മൂന്ന് നേരം കഴിക്കുന്ന ആഹാരം 5 6 വട്ടമായി കഴിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിൽ ഉണ്ടാകുന്ന ഇൻസുലിൻ റസിസ്റ്റൻസിനെ കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുമൂലം മാസമുറയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പരിഹരിക്കാം. പിസിഒഡി ഉള്ള ഒരു വ്യക്തി അന്നജം കുറവുള്ള ആഹാരം ആണ് കഴിക്കേണ്ടത്.
40% ഫൈബറും 40% പ്രോട്ടീനും 20% അന്നജവും എന്ന രീതിയിലാണ് ആഹാരം കഴിക്കേണ്ടത്. അതിനാൽ ഭക്ഷണത്തിൽ ധാരാളം ആയി പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക. കൂടാതെ ഇറച്ചി മീൻ മുതലായവ പൊരിച്ചു കഴിക്കാതെ വേവിച്ചു കഴിക്കാൻ ശ്രമിക്കുക. കൂടാതെ മധുര പലഹാരങ്ങളുടെ ഉപയോഗം വർജിക്കുക. രാവിലെ ഉണർന്ന ഉടൻ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഇഞ്ചിയോ അല്ലെങ്കിൽ മഞ്ഞളോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ഇടനേരങ്ങളിൽ ഇല്ലാത്ത ഫ്രൈ ചെയ്യാത്ത നട്സ് കഴിക്കാം.
ചോറ് പൂർണ്ണമായും ഒഴിവാക്കാതെ നേർപകുതിയാക്കി കഴിക്കാം. ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താം. മധുരം കുറവുള്ള പഴങ്ങൾ കഴിക്കാം. ഭക്ഷണകാര്യത്തിന്റെ കൂടെ തന്നെ ഉറക്കവും പ്രധാനമാണ്. ദിവസവും ആറു മുതൽ ഏഴു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. അതുപോലെതന്നെ കൃത്യമായി വ്യായാമവും ചെയ്യണം. വ്യായാമം ചെയ്യുന്നത് വഴി ശരീരത്തിൽ ഉണ്ടാകുന്ന ഇൻസുലിൻ റെസിസ്റ്റന്റ് പ്രശ്നത്തെ പരിഹരിക്കാൻ കഴിയും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.