റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇത് വാങ്ങി ഉപയോഗിക്കാതിരിക്കില്ല..
വളരെയധികം ആരോഗ്യഗുണമുള്ള ഒരു ചെറിയ ധാന്യമാണ് റാഗി. പഞ്ഞപ്പുല്ല് എന്നും ഇതിന് പേരുണ്ട്. സാധാരണയായി കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കി കൊടുക്കുന്നതിനാണ് ഇത് ഉപയോഗിക്കാറ്. എന്നാൽ ഇതുകൊണ്ട് പലഹാരങ്ങളും ഉണ്ടാക്കാം. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിനും റാഗി ഭക്ഷണമാക്കുന്നത് വളരെ നല്ലതാണ്. അരി ഭക്ഷണത്തേക്കാൾ ഇതിന് കലോറി കുറവായതിനാൽ പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ ഉള്ളവർക്കും ഇത് കഴിക്കാം. കൂടാതെ മുടിവളർച്ചയ്ക്കും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും റാഗിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകൾ സഹായിക്കുന്നു. റാഗിയിൽ കാൽസ്യം അയൺ … Read more